നഴ്സിംഗ് സീറ്റ് 20% വർധിപ്പിക്കണം: ഉമ്മൻ ചാണ്ടി
Friday, August 14, 2020 12:14 AM IST
തിരുവനന്തപുരം: നഴ്സിംഗ് ബിരുദപഠനത്തിനു നിലവിലുള്ള സീറ്റിന്റെ പതിനൊന്നു മടങ്ങ് അപേക്ഷകൾ വന്നിരിക്കുന്ന സാഹചര്യത്തിൽ 20 ശതമാനം നഴ്സിംഗ് സീറ്റ് കൂട്ടണമെന്നാവശ്യപ്പെട്ട് മുൻമുഖ്യന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്തുനല്കി. നഴ്സിംഗ് പഠനത്തിന് ഇത്തവണ എഴുപതിനായിരത്തിലേറെപ്പേരാണ് അപേക്ഷിച്ചിരിക്കുന്നത്. എന്നാൽ 6,265 സീറ്റുകൾ മാത്രമേയുള്ളു. കോവിഡ് മൂലം ഇത്തവണ കുട്ടികൾക്ക് പുറത്തുപോയി പഠിക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.