പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നു: എ. വിജയരാഘവൻ
Tuesday, August 11, 2020 3:10 AM IST
മൂന്നാർ: ഒത്തൊരുമയോടെ നിൽക്കുന്ന തമിഴ്- മലയാളം വിഭാഗത്തെ ആനുകൂല്യങ്ങൾ നൽകുന്നതിന്റെ പേരിൽ തമ്മിലടിപ്പിക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ.
പെട്ടിമുടിയിൽ അപകടത്തിൽപ്പെട്ട തൊഴിലാളികൾക്ക് അഞ്ച് ലക്ഷവും കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷവും പ്രഖ്യാപിച്ചത് സർക്കാർ വ്യക്തമായ ആലോചനകൾ നടത്തിയശേഷമാണ്. തൊഴിലാളികൾക്ക് ആദ്യഘട്ടമായാണ് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചത്. കരിപ്പൂരിൽ അപകടത്തിൽപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകിയത് ഒറ്റത്തവണ നൽകുന്ന ആനുകൂല്യമാണ്. രണ്ടു സംഭവങ്ങളും വേറിട്ടു കണ്ടാകണം രാഷ്ട്രീയ മുതലെടുപ്പു നടത്തേണ്ടതെന്നും എ. വിജയരാഘവൻ പറഞ്ഞു.