മത്സ്യബന്ധനത്തിനിടെ വഞ്ചികള്‍ മുങ്ങി മൂന്നു പേരെ കാണാതായി
Thursday, August 6, 2020 12:42 AM IST
വൈപ്പിന്‍: എളങ്കുന്നപ്പുഴ വീരന്‍പുഴയില്‍ ഊന്നിവലയില്‍ മത്സ്യബന്ധനത്തിനുപോയ രണ്ടു ചെറുവഞ്ചികള്‍ കാറ്റിലും കോളിലുംപെട്ടു മുങ്ങി മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായി. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ചെറുമുളവുകാട് ഭാഗത്തായിരുന്നു സംഭവം.
എളങ്കുന്നപ്പുഴ പുക്കാട് അടിമക്കണ്ടത്തില്‍ സിദ്ധാര്ഥന് (54), ബന്ധുവായ നായരമ്പലം കടുവങ്കശേരി സന്തോഷ് (45), പച്ചാളം കാരത്താട്ടുപറമ്പില് സാഗരന്റെ മകന് സജീവന് (57) എന്നിവരെയാണ് കാണാതായത്. എളങ്കുന്നപ്പുഴ തറേപ്പറമ്പില്‍ സുബ്രഹ്മണ്യന്റെ മകന് സാജു ആണ് രക്ഷപ്പെട്ടത്. വലകള്‍ കെട്ടുന്ന ഊന്നിക്കുറ്റിയില്‍ പിടിച്ചുകിടന്ന ഇയാളെ സമീപത്തുണ്ടായിരുന്ന മറ്റ് ഊന്നിവലക്കാര് രക്ഷപ്പെടുത്തുകയായിരുന്നു.