തിന്മയുടെമേൽ നന്മനേടിയ വിജയം: പി.ജെ. ജോസഫ്
Saturday, July 4, 2020 2:11 AM IST
തൊടുപുഴ: രാഷ്ട്രീയത്തിലെ കളകൾ പറിച്ചു നീക്കുന്ന കാലമാണിതെന്നും തിന്മയുടെമേൽ നന്മ നേടിയ വിജയമാണിതെന്നും പി.ജെ. ജോസഫ്. ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്നു പുറത്താക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ജോസഫിന്റെ പ്രതികരണം.
വിപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഈ മാസം ഏഴിനു വരും. ഇതിനുശേഷം കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരും. തിരുവല്ല നഗരസഭയിലെ ഒന്‍പതിൽ ഏഴു കൗണ്‍സിലർമാർ തങ്ങളുടെ പക്ഷത്തേക്കുമാറി. കൂടുതൽപേർ തങ്ങൾക്കൊപ്പം ചേരുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.