ദശലക്ഷം മാസ്കുമായി റോട്ടറി ഡിസ്ട്രിക്ട് 3201
Saturday, June 6, 2020 1:01 AM IST
കൊച്ചി: ആരോഗ്യപ്രവർത്തകർക്കായി റോട്ടറി ഡിസ്ട്രിക്ട് 3201 ഒരു ദശലക്ഷം മാസ്കുകൾ വിതരണം ചെയ്തു. എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കുട്ടപ്പനു റോട്ടറി ഗവർണർ മാധവ് ചന്ദ്രൻ മാസ്കുകൾ കൈമാറി. ഹൈബി ഈഡൻ എംപി, ഡോ. അനിത, ഡോ. ജുനൈദ് എന്നിവരും റോട്ടറിയുടെ വിവിധ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.