വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി എൻറോള്‍മെന്റ്
Tuesday, June 2, 2020 11:57 PM IST
കൊച്ചി: അഭിഭാഷകരുടെ എൻറോള്‍മെന്റ് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന നടത്തുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നു കേരള ബാര്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ എൻറോള്‍മെന്റ് നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തണമെന്നാവശ്യപ്പെട്ടു തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ഹരികൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ബാര്‍ കൗണ്‍സിലിന്റെ വിശദീകരണം. ഇക്കാര്യം രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.