ക്വാറന്റൈൻ ഫീസ്: യുഡിഎഫിന്റെ കളക്ടറേറ്റ് ധർണ നാളെ
Thursday, May 28, 2020 12:06 AM IST
തിരുവനന്തപുരം: പ്രവാസികളിൽനിന്നും ക്വാറന്റൈൻ ഫീസ് ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചു യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ പത്തിനു സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റിനു മുന്നിലും പ്രതിഷേധ ധർണ നടത്തുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിനു മുന്നിലായിരിക്കും ധർണ.
ധർണയിൽ എംപിമാർ, എംഎൽഎമാർ, യുഡിഎഫ് നേതാക്കൾ എന്നിവർ സംബന്ധിക്കും.