കേരള കോണ്ഗ്രസ് എം ജോസ് വിഭാഗം ധർണ നടത്തി
Wednesday, May 27, 2020 11:54 PM IST
കോട്ടയം: ലോക്ക്ഡൗണിനെത്തുടർന്നു കേരളത്തിലെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള കോണ്ഗ്രസ് എം ജോസ് വിഭാഗം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലാ കളക്ടറേറ്റുകളുടെ മുന്നിൽ ധർണ നടത്തി. കോട്ടയം കളക്ടറേറ്റിനു മുന്നിലെ ധർണ ഉന്നതാധികാര സമിതി അംഗം ഡോ. എൻ. ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സ്റ്റീഫൻ ജോർജ്, പ്രിൻസ് ലൂക്കോസ്, ജോസഫ് ചാമക്കാല എന്നിവർ പങ്കെടുത്തു.
ചാഴികാടൻ എംപിയും, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ എംഎൽഎയും, തിരുവനന്തപുരത്ത് സഹായദാസ് നാടാരും, കൊല്ലത്ത് ബെന്നി കക്കാടും, പത്തനംതിട്ടയിൽ ജോസഫ് എം. പുതുശേരിയും, ആലപ്പുഴയിൽ വി.ടി. ജോസഫും, തൃശൂരിൽ ബേബി മാത്യുവും, പാലക്കാട് കുശലകുമാറും, കണ്ണൂരിൽ പി.ടി. ജോസും, കോഴിക്കോട് ടി.എം. ജോസഫും, മലപ്പുറത്ത് ജോണി പുല്ലന്താനിയും, വയനാട് കെ.ജെ. ദേവസ്യയും, കാസർഗോഡ് കുര്യാക്കോസ് പ്ലാപ്പറന്പനും ഉദ്ഘാടനം നടത്തി.