ഭൂമിയുടെ ന്യായവില വ൪ധന നാളെ പ്രാബല്യത്തിലാകില്ല
Monday, March 30, 2020 11:03 PM IST
തിരുവനന്തപുരം: ലോക്ക് ഡൗൺ നിലവിവിലിരിക്കെ സംസ്ഥാന ബജറ്റിലെ നികുതി വ൪ധന നിർദേശങ്ങൾ നാളെ മുതൽ നടപ്പാകില്ല. ഭൂമിയുടെ ന്യായവില വ൪ധന അടക്കമുള്ളതു നടപ്പിൽ വരുന്നതു വൈകും. ഭൂനികുതി, കെട്ടിട നികുതി, മറ്റു സേവന നിരക്കുകൾ എന്നിവയുടെ ബജറ്റിൽ പ്രഖ്യാപിച്ച വ൪ധനകളൊന്നും ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്തു നടപ്പിൽ വരില്ല.
നികുതി വ൪ധന സംബന്ധിച്ച വിജ്ഞാപനങ്ങൾ ഇപ്പോൾ പുറത്തിറക്കേണ്ടതില്ലെന്നാണു നിർദേശം. അവശ്യ സർവീസുകാർ ഒഴികെയുള്ള ജീവനക്കാർ വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ ഓഫീസുകൾ അവധിയാണ്. ഇതിനാലാണ് വിജ്ഞാപനമിറങ്ങാത്തതെന്നാണ് അധികൃതർ പറയുന്നത്. മിക്കവാറും മേയ് ആദ്യമാകും നികുതിവർധന നിർദേശങ്ങൾ നടപ്പാകുകയെന്നാണ് സൂചന.
കെ. ഇന്ദ്രജിത്ത്