മന്ത്രിയുടെ പേരിൽ തട്ടിപ്പ്: പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നു പേര് അറസ്റ്റില്‍
Saturday, February 22, 2020 12:52 AM IST
പയ്യന്നൂര്‍: മന്ത്രിയുടെ അടുപ്പക്കാരായി ചമഞ്ഞ് വ്യവസായ വകുപ്പിലും വിമാനത്താവളത്തിലും ജോലി വാഗ്ദാനംചെയ്ത് പണം തട്ടുന്ന സംഘത്തിലെ പഞ്ചായത്തംഗം ഉൾപ്പെടെയുള്ള മൂന്നുപേര്‍ അറസ്റ്റിൽ.
ചെറുവത്തൂർ ഗ്രാമപഞ്ചായത്തംഗം കൈതക്കാട് സ്വദേശി അഖിലാലയത്തില്‍ കെ.പി.അനൂപ് കുമാര്‍, ചെറുവത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അച്ചാംതുരുത്തിയിലെ വി.വി. ചന്ദ്രന്, ചീമേനി കൊടക്കാട്ടെ കുന്നുംകിണറ്റുകര പ്രിയദര്ശന് എന്നിവരെയാണ് പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാൾ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പോലീസ് വ്യക്തമാക്കി. വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ അടുത്ത ആള്‍ക്കാരാണെന്ന് അവകാശപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.