സിഎജി റിപ്പോർട്ട് ചോർന്നതു തന്നെയെന്നു സ്പീക്കർ
Tuesday, February 18, 2020 1:09 AM IST
തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർന്നതു തന്നെയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനു മുൻപ് ചോർന്നത് അതീവ ഗുരുതരമായ കാര്യമാണ്.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇക്കാര്യം പരിഗണിച്ച ശേഷം ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നും സ്പീക്കർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ എത്തിയതിനുശേഷം റിപ്പോർട്ട് ചോർന്നിട്ടില്ല. ഇക്കാര്യം നിയമസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.