കേരള കോണ്ഗ്രസ് പ്രസ്ഥാനങ്ങൾ യോജിച്ചു പോകണം: ജോസഫ്
Sunday, February 16, 2020 1:19 AM IST
കൊച്ചി: കേരള കോണ്ഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളോട് അടിസ്ഥാനപരമായി യോജിപ്പുള്ള പാർട്ടികൾ സഹകരിച്ചു പോകണമെന്നതാണു നിലപാടെന്നു കേരള കോൺഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. നിലവിൽ മറ്റേതെങ്കിലും പാർട്ടിയുമായി ലയന ചർച്ച ഔപചാരികമായി നടന്നിട്ടില്ല.
പാർട്ടിയുമായി ലയിക്കാൻ താത്പര്യമുള്ളവർ സമീപിച്ചാൽ നേതൃത്വം ആലോചിച്ചു തീരുമാനമെടുക്കും. കുട്ടനാട് നിയമസഭാ സീറ്റ് കേരള കോണ്ഗ്രസ് സ്ഥാനാർഥി മത്സരിക്കും. ഇതു സംബന്ധിച്ചുള്ള തീരുമാനമെടുക്കാൻ കൊച്ചിയിൽ നടന്ന നേതൃയോഗം തന്നെ ചുമതലപ്പെടുത്തിയതായും പി.ജെ. ജോസഫ് പറഞ്ഞു.