എസ്സിഇആർടി അധ്യാപക പരിശീലന പരിപാടി
Saturday, February 15, 2020 11:47 PM IST
തിരുവനന്തപുരം: എസ്സിഇആർടി അധ്യാപക പരിവർത്തന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ലോവർ പ്രൈമറി തലത്തിലുള്ള അധ്യാപകർക്കാണു പരിശീലനം. താല്പര്യമുള്ള അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകർക്കും അപേക്ഷിക്കാം. ആറ് മാസമാണു പരിശീലന കാലാവധി. അപേക്ഷകർ പ്രൊബേഷൻ പൂർത്തീകരിച്ചിരിക്കണം. adopt.scertkerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം.