ശാശ്വതീകാനന്ദയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നു സുഭാഷ് വാസു
Friday, January 17, 2020 12:10 AM IST
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നു എസ് എൻഡിപി യോഗം വിമത നേതാവ് സുഭാഷ് വാസു. സ്വാമിയുടെ മരണം സ്വാഭാവികമെല്ലന്ന സംശയം തനിക്കുണ്ട്. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം നടത്താൻ കേന്ദ്രസർക്കാർ തയാറാകണം. അതിനായി മുന്നിട്ടിറങ്ങുമെന്നും സുഭാഷ് വാസു പത്രസമ്മേളനത്തിൽ പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളിക്ക് മക്കാവോയിൽ സ്വത്ത് ഉണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ രേഖയിൽ തുഷാർ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പുകാരൻ ആരെന്ന് എല്ലാവർക്കും അറിയാവുന്നതിനാൽ അയാളുടെ പേരെടുത്ത് താൻ പറയുന്നില്ല.
തന്റെ നിയന്ത്രണത്തിലുള്ള എൻജിനിയറിംഗ് കോളജിന്റെ വരവ് ചെലവ് കണക്കുകൾ ട്രസ്റ്റ് അംഗങ്ങൾ മുന്പാകെ അവതരിപ്പിച്ച് അവരെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ, വെള്ളാപ്പള്ളിയുടെയും കുടുംബത്തിന്റെയും കുന്നുകൂടിക്കിടക്കുന്ന സ്വത്തുകൾ പല മാർഗങ്ങളിലൂടെ അവർ കൊള്ളയടിച്ച പണം ഉപയോഗിച്ചു നേടിയതാണ്.
കേരളത്തിലെ ചൗത്താലയാണു വെള്ളാപ്പള്ളി. അദ്ദേഹത്തിൽനിന്നു യോഗത്തെയും എസ്.എൻ ട്രസ്റ്റിനെയും രക്ഷിക്കാൻ തങ്ങൾ ശക്തമായി മുന്നോട്ടുപോകും. അതിന്റെ പേരിൽ എന്തെങ്കിലും ഉമ്മാക്കി കാട്ടിയാൽ തങ്ങൾ ഭയപ്പെടില്ലെന്നും