സുരക്ഷാ ക്രമീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി
Friday, December 13, 2019 1:27 AM IST
തിരുവനന്തപുരം: കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണു യുവാവ് മരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനാവശ്യമായ നിർദേശം നൽകും.