നിർമാതാക്കൾക്കു മനോരോഗമാണോ എന്നു സംശയം: ഷെയ്ൻ നിഗം
Monday, December 9, 2019 11:45 PM IST
തിരുവനന്തപുരം: നിർമാതാക്കൾക്ക് മനോവിഷമമാണോ അതോ മനോരോഗമാണോ എന്നാണ് തന്റെ സംശയമെന്ന് നടൻ ഷെയ്ൻ നിഗം. രാജ്യാന്തരചലച്ചിത്രമേളയിൽ കുന്പളങ്ങി നൈറ്റ്സിന്റെ പ്രദർശനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഷെയ്നിന്റെ ഈ പ്രതികരണം.
ഒത്തുതീർപ്പ് ചർച്ചയ്ക്ക് ചെല്ലുന്പോൾ തന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കുന്നില്ലെന്നും ഒരു കൂട്ടർ റേഡിയോ പോലെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഷെയ്ൻ പറഞ്ഞു.
അവർ പറയുന്നതെല്ലാം കേൾക്കണം. തിരിച്ചൊന്നും പറയാതെ എല്ലാം കേട്ട് അനുസരിക്കണം. അതനുസരിച്ച് വീണ്ടും ചിത്രീകരണത്തിനായി പോയപ്പോൾ, ബുദ്ധിമുട്ടിച്ചത് നിർമാതാവല്ല മറിച്ച് സംവിധായകും ക്യാമറാമാനുമായിരുന്നു. ഇതിന് തന്റെ പക്കൽ തെളിവുണ്ട്. ആവശ്യം വന്നാൽ തെളിവുകൾ പുറത്തുവിടുമെന്നും ഷെയ്ൻ പറഞ്ഞു.