ബെസ്റ്റ് പ്രിൻസിപ്പൽ പുരസ്കാരം ഡോ. ജിജു ജോർജിന്
Monday, December 9, 2019 12:48 AM IST
പിറവം: ബെസ്റ്റ് പ്രിൻസിപ്പൽ ദേശീയ പുരസ്കാരം ഡോ.ജിജു ജോർജ് ബേബി കരസ്ഥമാക്കി. മൂവാറ്റുപുഴ അന്നൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പലും ഓറൽ മെഡിസിൻ റേഡിയോളജി വിഭാഗം മേധാവിയുമാണ്. ന്യൂഡൽഹി ആസ്ഥാനമായുള്ള ഗ്ലോബൽ സൊസൈറ്റി ഫോർ ഹെൽത്ത് ആൻഡ് എഡ്യുക്കേഷണൽ ഗ്രോത്ത് എന്ന സംഘടനയാണ് പുരസ്കാരം നൽകിയത്. ന്യൂഡൽഹിയിൽ നടന്ന സന്നദ്ധ സംഘടനകളുടെ സെമിനാറിൽ അവാർഡ് സമ്മാനിച്ചു.