ക്നാനായ കാത്തലിക് യൂത്ത് ലീഗ് സുവർണജൂബിലി സമാപനം ഇന്ന്
Sunday, November 17, 2019 12:24 AM IST
കോട്ടയം: കോട്ടയം അതിരൂപത ക്നാനായ കാത്തലിക് യൂത്ത്ലീഗ് സുവർണ ജൂബിലി സമാപനാഘോഷം ഇന്നു കൈപ്പുഴയിൽ നടക്കും. രണ്ടിന് സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ അവതരിപ്പിക്കുന്ന മാർഗംകളിയിൽ 700 യുവജനങ്ങൾ പങ്കെടുക്കും.
സമാപനറാലി വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിൽ ഉദ്ഘാടനം ചെയ്യും.
ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പണ്ടാരശേരിൽ, ജസ്റ്റീസ് സിറിയക് ജോസഫ്, തോമസ് ചാഴികാടൻ എംപി, സ്റ്റീഫൻ ജോർജ്, ഫാ. മാത്യു കട്ടിയാങ്കൽ, ഫാ. സന്തോഷ് മുല്ലമംഗലത്ത്, ഷെല്ലി ആലപ്പാട്ട്, ജോമി കൈപ്പാറേട്ട്, ബിബിൻ ബെന്നി എന്നിവർ പ്രസംഗിക്കും.