ദിവസവും പരാതിയുമായി ഗവർണറെ കാണുന്നതാണ് ചെന്നിത്തലയുടെ പണി: കോടിയേരി
Thursday, October 17, 2019 1:23 AM IST
തുറവൂർ: എല്ലാ ദിവസവും ഓരോ മന്ത്രിക്കെതിരേ ആരോപണവുമായി ഗവർണറെ കാണുന്ന ജോലിയാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയുടേതെന്ന് പരിഹസിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
എംജി സർവകലാശാല മാർക്ക് വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്കു പരാതി നൽകുന്നു എന്നതു ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.
ആഴ്ചയിലൊരിക്കൽ ഗവർണർമാരെ കണ്ട് ഏതെങ്കിലുമൊരു മന്ത്രിക്കെതിരേ നിവേദനം കൊടുത്തു ചായ കുടിക്കുന്നതു ചെന്നിത്തലയ്ക്കു ഹോബിയാണ്. ഇന്ന് ഒരാൾക്കെതിരെയാണെങ്കിൽ നാളെ മറ്റൊരാൾക്കെതിരേ നിവേദനം നൽകും. ജലീലിനെതിരെ തെളിവുണ്ടെങ്കിൽ നീതിന്യായ സംവിധാനമുണ്ട്. അവിടെയാണ് പരാതി നൽകേണ്ടത്. കോളജ് ഇലക്ഷൻ രീതിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യാൻ ചെന്നിത്തല ശ്രമിക്കരുതെന്നും അരൂരിൽ പ്രചാരണത്തിനെത്തിയ കോടിയേരി പറഞ്ഞു.