കൊലപാതക വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കരുത്: പ്രോ ലൈഫ് സമിതി
Monday, October 14, 2019 12:09 AM IST
കൊച്ചി: ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങള്‍ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്കുന്നതു സമൂഹത്തില്‍ കുറ്റകൃത്യം വര്‍ധിക്കാന്‍ ഇടയാക്കുമെന്നു കെസിബിസി പ്രോ ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ്. സമൂഹത്തില്‍ വലിയ ആശങ്കയും ഭീതിയും വര്‍ധിക്കാൻ ഇത് ഇടവരുത്തും. സമൂഹത്തിലെ നന്മകള്, കരുണ എന്നിവയ്ക്കു വലിയ പ്രാധാന്യം നല്‍കണം. കുറ്റകൃത്യങ്ങള്‍ സിനിമാ തിരക്കഥപോലെ അവതരിപ്പിക്കുന്നതു മാധ്യമധര്മമാണോയെന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകള്‍, ലേഖനങ്ങള്‍, പരസ്യങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുമ്പോഴും പ്രക്ഷേപണം ചെയ്യുമ്പോഴും മാധ്യമങ്ങള്‍ മനുഷ്യജീവനെ സംരക്ഷിക്കാനും ആദരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അബോര്ഷൻ, ആത്മഹത്യ, കൊലപാതകം, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ നിയമപരമായി നിരോധിക്കണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.