മത്സരിക്കാൻ താത്പര്യമില്ല: കുമ്മനം
Monday, September 23, 2019 1:19 AM IST
കൊച്ചി: വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള നിർദേശം പാർട്ടിയിൽനിന്നുണ്ടായാൽ മാത്രമേ സ്ഥാനാർഥിയാവുകയുള്ളൂവെന്നു ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തത്കാലം മത്സരിക്കാൻ താത്പര്യമില്ല. പാർട്ടിയാണു സ്ഥാനാർഥിത്വം പറയേണ്ടത്. യുവനിരയിലുള്ളവർ മത്സരരംഗത്തുവരണമെന്നാണു തന്റെ അഭിപ്രായമെന്നും ബിജെപി കോർ കമ്മിറ്റി യോഗത്തിനു മുന്പ് കുമ്മനം മാധ്യമങ്ങളോടു പറഞ്ഞു.