വനിതാ സംരംഭകർക്കായി ടൈ വിമൻ ഇൻ ബിസിനസ് സമ്മേളനം
Thursday, September 19, 2019 12:08 AM IST
കൊച്ചി: വനിതാ സംരംഭകരും പ്രഫഷണലുകളും ഒത്തുചേരുന്ന ടൈ വിമൻ ഇൻ ബിസിനസ് സമ്മേളനം 21നു കൊച്ചി പാലാരിവട്ടം ഹോട്ടൽ മണ്‍സൂണ്‍ എം പ്രസിൽ നടക്കും. "ഡെയർ ടു ഡ്രീം'എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇരുപതോളം പ്രമുഖ പ്രഭാഷകർ പങ്കെടുക്കും. വനിതാ സംരംഭക വിജയകഥകൾ, ഫണ്ടിംഗ് അവസരങ്ങൾ, ഡിജിറ്റൽ സാങ്കേതിക വിദ്യയിലെ പരിചയം, കുടുംബ പിന്തുണ, സ്ത്രീ നേതൃത്വം എന്നിവ സുപ്രധാന സെഷനുകളാണെന്ന് വുമണ്‍ ഇൻ ബിസിനസ് പ്രോഗ്രാം ചെയർപേഴ്സണ്‍ ഷീല കൊച്ചൗസേപ്പ് പറഞ്ഞു.
മുൻ കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ മുഖ്യാതിഥിയാകും. കെപിഎംജി ബംഗളൂരു ഓഫീസ് മാനേജിംഗ് പാർട്ണർ ശാലിനി പിള്ള മുഖ്യപ്രഭാഷണം നടത്തും. വനിതകൾക്കുള്ള ഫണ്ടിംഗ് ഓപ്ഷനുകൾ സംബന്ധിച്ച സെഷനു ചെന്നൈ ഏഞ്ചൽസിലെ പത്മ ചന്ദ്രശേഖരൻ നേതൃത്വം നൽകും.
ചലച്ചിത്ര സംവിധായകയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോൻ, ബ്ലൂബീൻസ് സ്ഥാപകയും പാർട്ണറുമായ നികിത ബർമൻ, പദ്മശ്രീ ഉഷ ഉതുപ്പ്, അഞ്ജലി ഉതുപ് കുര്യൻ,ആയിഷ ജോണ്‍, കാസാരോ ക്രീമറി സഹസ്ഥാപക അനു ജോസഫ്, ട്രാഷ്കോണ്‍ ലാബ്സിന്റെ സിഇഒയും സ്ഥാപകനുമായ നിവേദ ആർഎം, സുയതി ടെക്നോളജീസ് ഡയറക്ടർ രേവതി കൃഷ്ണ എന്നിവരാണ് മറ്റു പ്രമുഖർ. ഓൺലൈൻ രജിസ്ട്രേഷന് https:// tieconkerala.org/ women-in-business/, ഫോൺ: 7025888862.