തായ്വാൻ ചലച്ചിത്ര മേള 27, 28 തീയതികളിൽ
Monday, September 16, 2019 11:44 PM IST
തൃശൂർ: തായ്വാൻ കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 27, 28 തീയതികളിൽ തൃശൂരിൽ തായ്വാൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. കേരള സംഗീത നാടക അക്കാദമിയുടെ റീജണൽ തിയേറ്റർ, ബ്ലാക് ബോക്സ് എന്നിവിടങ്ങളിലായി അഞ്ചു സിനിമകളാണു പ്രദർശിപ്പിക്കുക. കേരളത്തിൽ ആദ്യമായാണു തായ്വാൻ ചലച്ചിത്രോത്സവം നടത്തുന്നത്.
ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ ഡെലഗേറ്റ് പാസ് വിതരണം ഇന്നു വൈകുന്നേരം അഞ്ചിന് കേരള സാഹിത്യ അക്കാദമി ചങ്ങന്പുഴ ഹാളിൽ നടക്കും. ചെമ്മീൻ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ടി.കെ. വാസുദേവനിൽനിന്നു ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിനി പ്രെയ്സ് വർഗീസ് പാസ് ഏറ്റുവാങ്ങും.