സർക്കാർ ജോലി നൽകണമെന്നു ജോണി നെല്ലൂർ
Monday, August 19, 2019 12:17 AM IST
കോട്ടയം: പ്രളയദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളിലെ ഒരാൾക്കു സർക്കാർ ആശ്രിത ജോലി നല്കണമെന്നു കേരള കോണ്ഗ്രസ് ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ. പ്രളയം തകർത്ത കേരളത്തിനു കൂടുതൽ അരിയും ഗോതന്പും പഞ്ചസാരയും മണ്ണെണ്ണയും അടിയന്തരമായി അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. പ്രളയത്തിൽ ബുദ്ധിമുട്ടുന്നവർക്കായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായം ഉടൻ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.