മാനേജർമാർക്കായി കാനറാ ബാങ്ക് ശില്പശാല
Monday, August 19, 2019 12:17 AM IST
കൊച്ചി: കാനറാ ബാങ്ക് മാനേജർമാർക്കായി ശില്പശാല നടത്തി. എറണാകുളം റീജണൽ ഓഫീസിനു കീഴിലുള്ള എറണാകുളം, ഇടുക്കി ജില്ലകളിലെ 53 ബ്രാഞ്ച് മാനേജർമാർ ശില്പശാലയിൽ പങ്കെടുത്തു.
കാനറാ ബാങ്ക് ജനറൽ മാനേജർ ജി.കെ. മായ, ജനറൽ മാനേജർ അജിത് കൃഷ്ണൻ, ഡെപ്യൂട്ടി ജനറൽ മാനേജർ എൻ.കെ. കൃഷ്ണൻകുട്ടി, എറണാകുളം റീജണൽ ഡെപ്യൂട്ടി ജനറൽ മാനേജർ മാത്യു ജോസഫ് എന്നിവർ പ്രസംഗിച്ചു.