ഐസിഎഐ സെമിനാർ
Saturday, August 17, 2019 11:38 PM IST
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐസിഎഐ) എറണാകുളം ശാഖയുടെ നേതൃത്വത്തിൽ ജിഎസ്ടി റിട്ടേണ്‍സ് ആൻഡ് ഓഡിറ്റ് എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം ബാബു ഏബ്രഹാം കള്ളിവയലിൽ ഹൈബി ഈഡൻ എംപിയെ പൊന്നാട അണിയിച്ചാദരിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) മേയിൽ നടത്തിയ ചാർട്ടേഡ് അക്കൗണ്ടന്റസി പരീക്ഷയിൽ എറണാകുളത്തുനിന്ന് ഒന്നാം റാങ്ക് നേടിയ ബേസിൽ ടി. എൽദോസ്, ആഷ് ലി മരിയ സജു, രണ്ടാം റാങ്ക് നേടിയ രേണു പൗലോസ്, പന്തു ജോസ് എന്നിവരെയും ആദരിച്ചു. ചെയർമാൻ പി.ആർ. ശ്രീനിവാസൻ സ്വാഗതവും സെക്രട്ടറി രഞ്ജിത്ത് ആർ. വാര്യർ നന്ദിയും പറഞ്ഞു.