റിലയൻസ് ഡിജിറ്റലിൽ ഡിജിറ്റൽ ഇന്ത്യ സെയിൽ
Friday, January 24, 2025 2:43 AM IST
കൊച്ചി: റിലയൻസ് ഡിജിറ്റൽ ഇലക്ട്രോണിക്സിൽ ‘ഡിജിറ്റൽ ഇന്ത്യ സെയിൽ’ ആരംഭിച്ചു. പ്രമുഖ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് 26,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.
എല്ലാ റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോറുകളിലും www.relianedigital.in എന്ന വെബ്സൈറ്റിലും ഓഫർ ലഭിക്കും. സ്റ്റോറിൽനിന്ന് വാങ്ങുന്നവർക്ക് കൺസ്യൂമർ ഡ്യൂറബിൾ ലോണുകളിൽ 26,000 വരെ കാഷ്ബാക്ക് ലഭിക്കുന്ന ഒന്നിലധികം ഫിനാൻസ് ഓപ്ഷനുകളിൽനിന്ന് തെരഞ്ഞെടുക്കാം.
യുപിഐ ഉപയോഗിക്കുമ്പോൾ ആക്സസറികളിലും സ്മാൾ അപ്ലയൻസുകളിലും ഉപഭോക്താക്കൾക്ക് 1000 രൂപ വരെ കിഴിവ് ലഭിക്കും. 26 വരെയാണ് ഡിജിറ്റൽ ഇന്ത്യ സെയിൽ.