അസറ്റ് ഹോംസിന്റെ പദ്ധതികള്‍ കൈമാറി
Monday, January 20, 2025 12:52 AM IST
കൊച്ചി: അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കിയ കൊച്ചി എംജി റോഡിലെ അസറ്റ് മൂണ്‍ഗ്രേസ്, ആലുവ ദേശത്തെ അസറ്റ് ഈസ്റ്റ്ബ്രൂക്ക് എന്നിവ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉടമകള്‍ക്കു കൈമാറി.
റിനൈ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡര്‍മാരായ പൃഥ്വിരാജ് സുകുമാരന്‍, ആശാ ശരത്, സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി.സുനില്‍കുമാര്‍, എന്‍.മോഹനന്, കൊളംബിയ പസഫിക് കമ്യൂണിറ്റീസ് ഡയറക്ടറും സിഇഒയുമായ ജി. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 18 വര്‍ഷത്തിനിടെ അസറ്റ് ഹോംസ് 81 പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്ന് ചടങ്ങില്‍ പ്രസംഗിച്ച മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലായി 35 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്.