ബാങ്ക് ഓഫ് ബറോഡ ബോബ് ലിക്വിഡ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ അവതരിപ്പിച്ചു
Sunday, January 19, 2025 1:57 AM IST
കൊച്ചി: ബാങ്ക് ഓഫ് ബറോഡ പരമ്പരാഗത സ്ഥിരനിക്ഷേപത്തിനു ബദലായി ‘’ബോബ് ലിക്വിഡ് ഫിക്സഡ് ഡെപ്പോസിറ്റ്’’ അവതരിപ്പിച്ചു. നിക്ഷേപകര്‍ക്ക് ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്നതാണ് ബോബ് ലിക്വിഡ് എഫ്ഡികള്. ഭാഗിക പിന്‍വലിക്കല്‍ സൗകര്യവുമുണ്ട്.
അതേസമയം ബാക്കിയുള്ള ഫണ്ടുകള്‍ അതേ എഫ്ഡിയില് കരാര്‍ നിരക്കില്‍ പലിശ നേടുന്നത് തുടരും. നിക്ഷേപകര്‍ക്ക് ഉയര്‍ന്ന റിട്ടേണ്‍, കുറഞ്ഞ മുന്‍കൂര്‍ പെനാല്‍റ്റി, ആവശ്യമുള്ളപ്പോള്‍ ഫണ്ടുകളിലേക്കുള്ള പ്രവേശനം എന്നീ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നു.
ഒരു വര്‍ഷത്തേക്ക് 6.85 ശതമാനമാണു പലിശ. മുതര്‍ന്ന പൗരന്മാര്ക്ക് ഇത് 7.35 ശതമാനവും. 5,000 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക. അതിനുശേഷം 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ഉയര്‍ന്ന പരിധിയില്ല.