കൊ​​ച്ചി: മോ​​ണ്‍ട്ര ഇ​​ല​​ക്‌ട്രി​​ക് പു​​തി​​യ കാ​​ര്‍ഗോ വാ​​ഹ​​ന ശ്രേ​​ണി പു​​റ​​ത്തി​​റ​​ക്കി. ഭാ​​ര​​ത് മൊ​​ബി​​ലി​​റ്റി ഗ്ലോ​​ബ​​ല്‍ എ​​ക്‌​​സ്‌​​പോ 2025ല്‍ ​​ന​​ട​​ന്ന ച​​ട​​ങ്ങി​​ലാ​​ണ് എ​​വി​​യേ​​റ്റ​​ര്‍ (ഇ-​​എ​​സ്‌​​സി​​വി), സൂ​​പ്പ​​ര്‍ കാ​​ര്‍ഗോ (ഇ-3​​വീ​​ല​​ര്‍) എ​​ന്നീ മോ​​ഡ​​ലു​​ക​​ള്‍ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

245 കി​​ലോ​​മീ​​റ്റ​​ർ സ​​ര്‍ട്ടി​​ഫൈ​​ഡ് റേ​​ഞ്ചും, 170 കി​​ലോ​​മീ​​റ്റ​​ര്‍ റി​​യ​​ല്‍ ലൈ​​ഫ് റേ​​ഞ്ചു​​മാ​​യാ​​ണ് എ​​വി​​യേ​​റ്റ​​ര്‍ വ​​രു​​ന്ന​​ത്. 3.5 ട​​ണ്‍ ആ​​ണ് ഭാ​​രം. 80 കി​​ലോ​​വാ​​ട്ട് പ​​വ​​റും, 300 എ​​ന്‍എം ടോ​​ര്‍ക്കു​​മു​​ണ്ട്.


ഏ​​ഴു വ​​ര്‍ഷം അ​​ല്ലെ​​ങ്കി​​ല്‍ 2.5 ല​​ക്ഷം കി​​ലോ​​മീ​​റ്റ​​ര്‍ വ​​രെ വാ​​റ​​ന്‍റി​​യോ​​ടെ വ​​രു​​ന്ന ഈ ​​മോ​​ഡ​​ലി​​ന് 15.99 ല​​ക്ഷം രൂ​​പ​​യാ​​ണ് എ​​ക്‌​​സ്‌​​ഷോ​​റൂം പ്രാ​​രം​​ഭ വി​​ല.