മും​ബൈ: ജി​യോ പ്ലാ​റ്റ്ഫോം​സ് ജി​യോ കോ​യി​ൻ എ​ന്ന പേ​രി​ൽ പു​തി​യ റി​വാ​ർ​ഡ് ടോ​ക്ക​ൻ അ​വ​ത​രി​പ്പി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. പോ​ളി​ഗോ​ണ്‍ ബ്ലോ​ക്ക് ചെ​യ്ൻ നെ​റ്റ് വ​ർ​ക്കി​ലാ​ണ് ജി​യോ ത​ന്‍റെ പു​തി​യ ക്രി​പ്റ്റോ​ക​റ​ൻ​സി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. റി​ല​യ​ൻ​സോ ജി​യോ ക​ന്പ​നി​യോ ഒൗ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ ജി​യോ കോ​യി​നെ കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കോ​യി​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ നി​ര​വ​ധി പേ​ർ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ പ​ങ്കു​വെ​യ്ക്കു​ന്നു​ണ്ട്.


നി​ല​വി​ൽ റി​വാ​ർ​ഡ് ആ​യി ഈ ​കോ​യി​ൻ ല​ഭി​ക്കു​മെ​ങ്കി​ലും അ​ത് കൈ​മാ​റ്റം ചെ​യ്യാ​നോ റി​ഡീം ചെ​യ്യാ​നോ സാ​ധി​ക്കി​ല്ല. ജി​യോ​യു​ടെ മ​റ്റ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്ക് കൂ​ടി ജി​യോ കോ​യി​ൻ ബ​ന്ധി​പ്പി​ക്ക​പ്പെ​ടു​ന്പോ​ൾ അ​തി​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പോ​ളി​ഗോ​ണ്‍​ലാ​ബു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കോ​യി​നു​ക​ൾ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.