ജാവേദ് ഹബീബ് ഇന്ന് കേരളത്തില്‍
Monday, January 20, 2025 11:58 PM IST
കണ്ണൂർ: എറണാകുളം അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ ക്ലാമി കോസ്മെറ്റിക്സുമായി സഹകരിച്ച് ഇന്ന് നടത്തുന്ന ഹെയര്‍ സ്റ്റൈലിഷ് ഡെമോയിൽ ഹെയര്‍ സലൂണ്‍ ഇന്‍ഡസ്ട്രി എക്സ്പേര്‍ട്ടായ ജാവേദ് ഹബീബ് പങ്കെടുക്കും.
തുടർന്ന് ഹബീബ് നേരിട്ട് നടത്തുന്ന ഹെയര്‍ സ്റ്റൈലിഷ് ഡെമോയിലും ഇന്ത്യന്‍ ഹെയര്‍ സ്റ്റൈല്‍ ബിസിനസ്, സലൂണിന്റെ സാധ്യതകൾ എന്നീ വിഷയങ്ങളിൽ അദ്ദേഹം നടത്തുന്ന ക്ലാസിലും സലൂണ്‍ ഉടമകൾക്ക് പങ്കെടുക്കാം.
സിനിമാ സീരിയല്‍ താരം ഗായത്രി അരുണ്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നാനോലെക്സ് പ്രോഡക്ടിന്റെ ലോഞ്ചിംഗും നടക്കും. സലൂണുകളിലേക്ക് ആവശ്യമായ എല്ലാ പ്രഫഷണല്‍ റേഞ്ച് കോസ്മെറ്റിക് പ്രോഡക്ടുകളും ക്ലാമി കോസ്മെസ്റ്റിക്സ് നിര്‍മിച്ചു വിപണനം നടത്തുന്നുണ്ട്. ട്രെയിനിംഗില്‍ പങ്കെടുക്കാൻ ബന്ധപ്പെടണം. ഫോൺ: 9846010799.