കൊ​​​ല്ലം: ജ​​​ര്‍​മ​​​ന്‍ ബ​​​സ് ക​​​മ്പ​​​നി​​​യാ​​​യ ഫ്ളി​​​ക്സ് ബ​​​സ് സ​​​ർ​​​വീ​​​സ് കേ​​​ര​​​ള​​​ത്തി​​​ലും നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി. ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ നി​​​ന്ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ലേ​​​ക്കാ​​​ണ് ഈ ​​​ആ​​​ഡം​​​ബ​​​ര ബ​​​സ് 17 നു സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്.

രാ​​​ത്രി 8.35 ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 10.05ന് ​​​ആ​​​ല​​​പ്പു​​​ഴ​​​ത്തി​​​യെ​​​ത്തും. അ​​​വി​​​ടെനി​​​ന്ന് രാ​​​ത്രി 7.30ന് ​​​പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ന്ന് രാ​​​വി​​​ലെ 9.25ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തും.

ഈ ​​​റൂ​​​ട്ടി​​​ല്‍ യാ​​​ത്രാ​​​നി​​​ര​​​ക്ക് ഇ​​​വ​​​രു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി ബു​​​ക്ക് ചെ​​​യ്യു​​​മ്പോ​​​ള്‍ 1,400 രൂ​​​പ​​​യാ​​​ണ്. കൃ​​​ഷ്ണ​​​ഗി​​​രി, സേ​​​ലം, ഈ​​​റോ​​​ഡ്, തി​​​രു​​​പ്പൂ​​​ര്‍, കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ര്‍, കൊ​​​ച്ചി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സ്റ്റോ​​​പ്പു​​​ണ്ട്. വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ല്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്താ​​​ന്‍ ക​​​മ്പ​​​നി​​​ക്ക് പ​​​ദ്ധ​​​തി​​​യു​​​ണ്ട്. ബം​​​ഗ​​​ളു​​​രൂ- കൊ​​​ച്ചി റൂ​​​ട്ടാ​​​ണ് അ​​​ടു​​​ത്ത​​​താ​​​യി പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.


ദീ​​​ര്‍​ഘ​​​ദൂ​​​ര ബ​​​സ് യാ​​​ത്ര​​​ക​​​ള്‍​ക്കാ​​​യി യൂ​​​റോ​​​പ്പ്, നോ​​​ര്‍​ത്ത് അ​​​മേ​​​രി​​​ക്ക, തു​​​ര്‍​ക്കി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ച്ച ട്രാ​​​വ​​​ല്‍ ടെ​​​ക്-​​​ക​​​മ്പ​​​നി​​​യാ​​​ണ് ഫ്ളി​​​ക്സ് ബ​​​സ്. ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ച്ച ഫ്ളി​​​ക്സ് ബ​​​സ് 2024 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

ക​​​മ്പ​​​നി സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന 43-ാമ​​​ത്തെ രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ.​​​ ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണ് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ 33 ന​​​ഗ​​​ര​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ച്ചു​​​ള്ള ആ​​​റ് പു​​​തി​​​യ റൂ​​​ട്ടു​​​ക​​​ള്‍ ഫ്ളി​​​ക്സ്ബ​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.