അന്താരാഷ്ട്ര കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ഉച്ചകോടി
Monday, January 20, 2025 11:58 PM IST
കൊച്ചി: വൈറ്റില വെല്‍കെയര്‍ ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ഉച്ചകോടി സംഘടിപ്പിച്ചു. യുഎൻ മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസന് ഉദ്ഘാടനം നിര്‍വഹിച്ചു.
വെല്‍കെയര്‍ ഹോസ്പിറ്റല്‍ സിഇഒയും ഡീനുമായ ഡോ. പി.എസ്.ജോണ്‍, കെഒഎ പ്രസിഡന്റ് ഡോ. അനീന് നമ്പിക്കുട്ടി, കൊച്ചി ഓര്‍ത്തോപീഡിക് അസോസിയേഷന് പ്രസിഡന്റ് ഡോ. ജോണ്‍ ടി.ജോണ്‍, വെല്‍കെയര്‍ ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് വിഭാഗം മേധാവി ഡോ.നിജിത്ത് ഒ. ഗോവിന്ദന് എന്നിവര്‍ സന്നിഹിതരായിരുന്നു.
വെല്‍കെയര്‍ ഹോസ്പിറ്റല്‍ ചെയര്മാന് പി.എം. സെബാസ്റ്റ്യന്റെ കാഴ്ചപ്പാടില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ ശാസ്ത്രസമ്മേളനം ഇന്ത്യയിലെ ആരോഗ്യ സംരക്ഷണത്തിന്റെ നിലവാരം അന്താരാഷ്ട്ര നിലവാലത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഫിന്‍ലന്‍ഡ് കോക്സ ആശുപത്രിയിലെ ഡോ. അരി ലെഹ്റ്റിനന്, യുകെയിലെ നോര്‍ത്ത് മിഡ്ലാന്‍ഡ്സ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോ. ഡേവിഡ് ഗ്രിഫിത്ത്സ്, അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി ആശുപത്രിയിലെ ഡോ. രോഹിത് ഹാസിജ, മുംബൈയിലെ ഏഷ്യ ആശുപത്രിയിലെ ഡോ. അഷിത് ഷാ, കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ സെന്ററിലെ ഡോ. തിരുമലൈ സ്വാമി, ഹൈദരാബാദിലെ സണ്‍ഷൈന്‍ ആശുപത്രിയിലെ ഡോ. ആദര്‍ശ് അന്നപ്പ റെഡ്ഢി, കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയിലെ ഡോ. രാജഭാസ്കര്, ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോ. അഭിഷേക് വൈഷ് എന്നിവര്‍ പങ്കെടുത്തു.
കൊച്ചിന് ഓര്‍ത്തോപീഡിക് അസോസിയേഷന് സെക്രട്ടറി ഡോ. ജിസ് ജോസഫ് പനയ്ക്കല്‍ പ്രഭാഷണം നടത്തി. വെല്‍കെയര്‍ ഹോസ്പിറ്റലിലെ ദരിദ്രരായ രോഗികള്‍ക്കായി സൗജന്യമായി നടത്തിയ രണ്ട് റിവിഷന്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളുടെ തത്സമയ സംപ്രേഷണമായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം.