റേഞ്ച് റോവര്‍ ഇവോക് അവതരിപ്പിച്ചു
Wednesday, February 5, 2020 10:57 PM IST
മുംബൈ: പുതിയ റേഞ്ച് റോവര്‍ ഇവോക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഡംബരം നിറഞ്ഞ എക്സ്റ്റീരിയറാണ് വാഹനത്തിനുള്ളത്. സ്റ്റിയറിംഗ് വീലിനു പിറകിലായുള്ള ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്പ്ലേ ഡ്രൈവിംഗിനെക്കുറിച്ചുള്ള നിരവധി വിവരങ്ങളും ആക്ടീവ് സുരക്ഷാ വിവരങ്ങള്‍, ഹോളിസ്റ്റിക് മീഡിയ കണ്ട്രോള് എന്നിവയും നല്കുന്നു.
എച്ച്ഡി വീഡിയോ സ്ക്രീനായി മാറുന്ന 'ക്ലിയര്‍സൈറ്റ് റിയര്‍-വ്യൂ മിറര്‍' ഈ വിഭാഗത്തില്‍ ആദ്യമായി പുതിയ ഇവോക്കില്‍ അവതരിപ്പിക്കുന്നു. യാത്രക്കാരോ മറ്റുള്ള വസ്തുക്കള്‍ മൂലമോ പിന്‍ഭാഗത്തെ കാഴ്ച തടസപ്പെടുകയാണെങ്കില്‍ ഡ്രൈവര്‍ മിററിന്റെ താഴെയുള്ള സ്വിച്ച് അമര്‍ത്തിയാല്‍ കാറിന് മുകള്‍ ഭാഗത്തുനിന്ന് കാമറ ഉയര്‍ന്നു വരികയും വാഹനത്തിന്റെ പിന്നില്‍ നടക്കുന്ന ദൃശ്യങ്ങള്‍ ഹൈ ഡെഫിനിഷനില്‍ ഡിസ്പ്ലേ ചെയ്യുകയും ചെയ്യും. 54.94 ലക്ഷം രൂപ മുതലാണ് ഇവോകിന്റെ എക്സ്ഷോറും വില.