ഡ​ർ​ബ​ൻ: ട്വ​ന്‍റി-20 യി​ൽ റി​ക്കാ​ർ​ഡ് നേ​ട്ടം കു​റി​ച്ച് മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ സ​ഞ്ജു സാം​സ​ൺ. രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ട് സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ക​ളി​ക്കാ​ര​ൻ എ​ന്ന നേ​ട്ടം സ​ഞ്ജു കു​റി​ച്ചു.

50 പ​ന്തി​ൽ 107 റ​ൺ​സെ​ടു​ത്ത സ​ഞ്ജു​വി​ന്‍റെ മി​ക​വി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ട്വ​ന്‍റി-20 യി​ൽ ഇ​ന്ത്യ മു​ന്നോ​ട്ടു​വ​ച്ച​ത് 203 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം.

47 പ​ന്തി​ൽ​നി​ന്നു നൂ​റു തി​ക​ച്ച സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്സി​ന് പ​ത്തു സി​ക്സു​ക​ളും ഏ​ഴു ഫോ​റു​ക​ളും ചാ​രു​ത​യേ​കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ഏ​റ്റ​വും വേ​ഗ​ത്തി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന റി​ക്കാ​ർ​ഡും സ​ഞ്ജു സ്വ​ന്ത​മാ​ക്കി.

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ അ​വ​സാ​ന ട്വ​ന്‍റി-20​യി​ൽ 47 പ​ന്തി​ൽ 111 റ​ൺ​സെ​ടു​ത്തി​രു​ന്നു ഈ ​മ​ല​യാ​ളി. തു​ട​ർ​ച്ച​യാ​യി ര​ണ്ടു ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​വും ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ താ​ര​വു​മാ​യി​രി​ക്കു​ക​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​താ​രം.


ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​ന് അ​യ​യ്ക്ക​പ്പെ​ട്ട ഇ​ന്ത്യ 20 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 202 റ​ൺ​സി​ലെ​ത്തി​യ​ത്. അ​ഭി​ഷേ​ക് ശ​ർ​മ​യെ (ഏ​ഴ്) തു​ട​ക്ക​ത്തി​ൽ ത​ന്നെ ന​ഷ്ട​മാ​യെ​ങ്കി​ലും സ​ഞ്ജു​വി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് ഇ​ന്ത്യ​യെ മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​ച്ചു. എ​ൻ​കാ​ബ​യോം​സി പീ​റ്റ​റി​ന്‍റെ പ​തി​നാ​റാം ഓ​വ​റി​ലെ നാ​ലാം പ​ന്തി​ൽ സി​ക്സ​റി​നു ശ്ര​മി​ച്ചാ​ണു സ​ഞ്ജു പു​റ​ത്താ​യ​ത്.

ഇ​ന്ത്യ​ൻ നി​ര​യി​ൽ ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് (21), തി​ല​ക് വ​ർ​മ (33) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.