കൊ​ച്ചി: "ഇ​ടി​യെ' അ​തി​ജീ​വി​ച്ച് ഇ​ടി​ക്കൂ​ട്ടി​ല്‍​നി​ന്ന് സ്വ​ര്‍​ണ​വു​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ​യി​ലെ മൂ​വ​ർ സം​ഘം. ദി​ല്‍​ക്ഷി​ത്ത് അ​ജ​യ്, അ​ന​ന്തു ഷീ​ജ​ന്‍, ഇ.​എം. സാ​യ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ബോ​ക്‌​സിം​ഗി​ൽ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ൽ സ്വ​ര്‍​ണം നേ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം സെ​മി​ഫൈ​ന​ല്‍ മ​ത്സ​രം ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ല്‍ കാ​ര്‍ ഇ​ടി​ച്ച് അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​രി​ക്കേ​റ്റ മൂ​വ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യും തേ​ടി. പി​ന്നാ​ലെ​യാ​ണ് അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള ഇ​ടി​യും പ​രി​ക്കും വ​ക​യ്ക്കാ​തെ മൂ​വ​രും ക​ട​യി​രു​പ്പ് ജി​വി​എ​ച്ച്എ​സ്എ​സി​ലെ ബോ​ക്‌​സിം​ഗ് റിം​ഗി​ലെ​ത്തി എ​തി​രാ​ളി​ക​ളെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്.


57 കി​ലോ ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് ഒ​മ്പ​താം​ക്ലാ​സു​കാ​ര​നാ​യ ദി​ല്‍​ഷി​ത്ത് സ്വ​ര്‍​ണം നേ​ടി​യ​ത്. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ അ​ന​ന്തു 54 കി​ലോ ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും സാ​യ് കൃ​ഷ്ണ 75 കി​ലോ ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ലു​മാ​ണ് സ്വ​ര്‍​ണം നേ​ടി​യ​ത്.