ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
Tuesday, March 4, 2025 12:19 AM IST
കൊച്ചി: കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴിലുള്ള ജീവന് ജ്യോതി മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ 31-ാം ബ്രാഞ്ചും സ്റ്റേറ്റ് ഓഫീസും ഉദ്ഘാടനം ചെയ്തു. ചെയര്മാന് ആര്. സുകുമാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് ചെയര്മാന് സി.രാമചന്ദ്രന്, ഡയറക്ടര്‍ നിതിന്‍, സിഇഒ ഗുരു വാസുദേവ്, സിഒഒ അഡ്വ.അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സൊസൈറ്റിയുടെ ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍, റീജണല്‍ മാനേജര്‍മാര്‍, മറ്റു ജീവനക്കാർ എന്നിവര്‍ പങ്കെടുത്തു. സൊസൈറ്റിക്ക് കേരളത്തില്‍ 20 ബ്രാഞ്ചുകളും തമിഴ്നാട്ടില്‍ ഏഴും കര്‍ണാടകയില്‍ നാലും ബ്രാഞ്ചുകളുമാണുള്ളത്.