ന്യൂയോർക്ക്: ടെ​​ക് ലോ​​കത്തും ഓ​​ഹ​​രി വി​​പ​​ണി​​യിലും സം​​സാ​​ര വി​​ഷ​​യ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ് ചൈ​​നീ​​സ് എ​​ഐ ഡെ​​വ​​ല​​പ്പ​​റാ​​യ ഡീ​​പ്സീ​​ക്ക്. ഡീ​​പ്സീ​​ക്കി​​ന്‍റെ പു​​തി​​യ ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് മോ​​ഡ​​ലാ​​യ ഡീ​​പ്സീ​​ക്ക് ആ​​ർ1​​ന്‍റെ ക​​ട​​ന്നു​​വ​​ര​​വ് അ​​മേ​​രി​​ക്ക​​ൻ ടെ​​ക് ഭീ​​മ​ന്മാ​രു​​ടെ വി​​പ​​ണിമൂ​​ല്യ​​ത്തി​​ൽ ക​​ന​​ത്ത ആ​​ഘാ​​ത​​മാ​​ണ് ഏ​​ൽ​​പ്പി​​ച്ച​​ത്.

അ​​മേ​​രി​​ക്ക​​ൻ ടെ​​ക് ഭീ​​മന്മാ​​ർ എ​​ഐ ചി​​പ്പ് നി​​ർ​​മാ​​ണ​​ത്തി​​ന് വ​​ൻ തു​​ക ചെ​​ല​​വ​​ഴി​​ക്കു​​ന്പോ​​ൾ താ​​ര​​ത​​മ്യേ​​ന കു​​റ​​ഞ്ഞ ചെ​​ല​​വി​​ലാ​​ണ് ഡീ​​പ്സീ​​ക്കി​​ന്‍റെ പു​​തി​​യ എ​​ഐ ചാ​​റ്റ്ബോ​​ട്ടി​​നെ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ആ​​പ്പി​​ൾ പ്ലേ ​​സ്റ്റോ​​റി​​ൽ ചാ​​റ്റ് ജി​​പി​​ടി​​യെ​​ക്കാ​​ൾ പ്ര​​ചാ​​രം ല​​ഭി​​ച്ചു​​വെ​​ന്ന വാ​​ർ​​ത്ത​​ക​​ൾ​​ക്ക് പി​​ന്നാ​​ലെ ഓ​​ഹ​​രി വി​​പ​​ണി​​യി​​ലും വ​​ൻ ച​​ല​​ന​​മു​​ണ്ടാ​​ക്കി.

എ​​ൻ​​വി​​ഡി​​യ കോ​​ർ​​പ​​റേ​​ഷ​​ൻ സ​​ഹ​​സ്ഥാ​​പ​​ക​​ൻ ജെ​​ൻ​​സ​​ൻ ഹു​​വാ​​ങ്ങ് അടക്കം എ​​ഐ​​യു​​മാ​​യി ബ​​ന്ധ​​മു​​ള്ള ലോ​​ക​​ത്തി​​ലെ ധ​​നി​​ക​​രാ​​യ 500 പേ​​ർ​​ക്ക് തി​​ങ്ക​​ളാ​​ഴ്ച ന​​ഷ്ട​​പ്പെ​​ട്ട​​ത് 108 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ. ഡീ​​പ്സീ​​ക്കി​​ന്‍റെ പു​​തി​​യ എ​​ഐ മോ​​ഡ​​ലു​​ക​​ൾ ഓ​​പ്പ​​ണ്‍ എ​​ഐ​​യു​​ടെ ചാ​​റ്റ് ജി​​പി​​ടി​​ക്കും മെ​​റ്റ എ​​ഐ​​യ്ക്കും അ​​ട​​ക്കം ക​​ന​​ത്ത വെ​​ല്ലു​​വി​​ളി​​യാ​​ണ് ഉ​​യ​​ർ​​ത്തു​​ന്ന​​ത്.

ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സു​​മാ​​യി ബ​​ന്ധ​​മു​​ള്ള ശ​​ത​​കോ​​ടീ​​ശ്വ​​ര​​ൻ​​മാ​​രാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ന​​ഷ്ടം നേ​​രി​​ട്ട​​ത്. ഹു​​വാ​​ങ്ങി​​ന്‍റെ സ​​ന്പ​​ത്തി​​ൽ 20.1 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ ഇ​​ടി​​ഞ്ഞു. അ​​താ​​യ​​ത് 20 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​യ​​ത്. ഒ​​റാ​​ക്കി​​ൾ കോ​​ർ​​പ്പ​​റേ​​ഷ​​ൻ സ​​ഹ​​സ്ഥാ​​പ​​ക​​ൻ ലാ​​റി എ​​ല്ലി​​സ​​ണിന്‍റെ സന്പ ത്തിന്‍റെ 22.6 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ കു​​റ​​വു​​ണ്ടാ​​യി.

12 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വാ​​ണു​​ണ്ടാ​​യ​​തെ​​ന്ന് ബ്ലൂം​​ബെ​​ർ​​ഗ് ബി​​ല്യ​​ണേഴ്സ് ഇ​​ൻ​​ഡ​​ക്സ് പ​​റ​​യു​​ന്നു. ഡെ​​ൽ സ്ഥാ​​പ​​ക​​ൻ മൈ​​ക്കി​​ൾ ഡെ​​ല്ലി​​ന് 13 ബി​​ല്യ​​ണ്‍ ഡോ​​ള​​റും ബി​​നാ​​ൻ​​സ് ഹോ​​ൾ​​ഡിം​​ഗ്സ് ലി​​മി​​റ്റ​​ഡ് സ​​ഹ​​സ്ഥാ​​പ​​ക​​ൻ ചാം​​ഗ്പെം​​ഗ് ഷാ​​വോ​​യ്ക്ക് 12.1 ബി​​ല്യ​​ണ്‍ ഡോ​​ള​​റു​​മാ​​ണ് ആ​​വി​​യാ​​യ​​ത്.

ടെ​​ക് ക​​ന്പ​​നി​​ക​​ളു​​ടെ യുഎ​​സി​​ലെ സൂ​​ചി​​ക​​യാ​​യ നാ​​സ്ഡാ​​ക്ക് ക​​ഴി​​ഞ്ഞ ദി​​വ​​സം 3.1 ശ​​ത​​മാ​​നം തി​​രി​​ച്ച​​ടി നേ​​രി​​ട്ടു. എ​​സ് ആൻഡ് പി 500 സൂ​​ചി​​ക​​യാ​​ക​​ട്ടെ 1.5 ശ​​ത​​മാ​​നം താ​​ഴ്ന്നു. പ്ര​​മു​​ഖ ചി​​പ്പ് നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഡീ​​പ്സീ​​ക്കി​​ന്‍റെ അ​​തി​​വേ​​ഗ​​ത്തി​​ലു​​ള്ള വ​​ള​​ർ​​ച്ച, എ​​ഐ ചി​​പ്പ് നി​​ർ​​മാ​​ണ​​ത്തി​​ൽ യു​​എ​​സി​​ന് മേ​​ധാ​​വി​​ത്വം നി​​ല​​നി​​ർ​​ത്താ​​ൻ ക​​ഴി​​യു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ നി​​ക്ഷേ​​പ​​ക​​ർ​​ക്കി​​ട​​യി​​ൽ ആ​​ശ​​ങ്ക സൃ​​ഷ്ടി​​ച്ചി​​ട്ടു​​ണ്ട്.

പ്ര​​മു​​ഖ ചി​​പ്പ് നി​​ർ​​മാ​​താ​​ക്ക​​ളാ​​യ എ​​ൻ​​വി​​ഡി​​യ​​യു​​ടെ ഓ​​ഹ​​രി മൂ​​ല്യ​​ത്തി​​ന് തി​​ങ്ക​​ളാ​​ഴ്ച 17 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വാ​​ണ് നേ​​രി​​ട്ട​​ത്. അതായത് യു​​എ​​സ് ച​​രി​​ത്ര​​ത്തി​​ലെ ഒ​​രു പൊ​​തു ക​​ന്പ​​നി​​യു​​ടെ ഒ​​രു ദി​​വ​​സ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഇ​​ടി​​വ് (593 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ).

വി​​പ​​ണി​​യി​​ലെ വീ​​ഴ്ച എ​​ൻ​​വി​​ഡി​​യ​​യി​​ൽ മാ​​ത്രം ഒ​​തു​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നി​​ല്ല. മൈ​​ക്രോ​​സോ​​ഫ്റ്റ്, ആ​​ൽ​​ഫ​​ബെ​​റ്റ്, ഡെ​​ൽ ടെ​​ക്നോ​​ള​​ജീ​​സ് തു​​ട​​ങ്ങി​​യ വ​​ന്പന്മാ​​ർ​​ക്കും തി​​രി​​ച്ച​​ടി​​യേ​​റ്റു. സെ​​മി​​ക​​ണ്ട​​ക്ട​​ർ ഭീ​​മ​​നാ​​യ ബ്രോ​​ഡ്കോ​​മി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ 17.4% ഇ​​ടി​​ഞ്ഞു. എ​​ഐ കേ​​ന്ദ്രീ​​കൃ​​ത ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ ക​​ന്പ​​നി​​ക​​ളാ​​യ ഡി​​ജി​​റ്റ​​ൽ റി​​യാ​​ലി​​റ്റി, വെ​​ർ​​ട്ടി​​വ് ഹോ​​ൾ​​ഡിം​​ഗ്സ് എ​​ന്നി​​വ​​യും ത​​ക​​ർ​​ന്നു.

എ​​ഐ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ജാ​​പ്പ​​നീ​​സ് ക​​ന്പ​​നി​​ക​​ളാ​​യ അ​​ഡ്വാ​​ൻ​​ടെ​​സ്റ്റ്, സോ​​ഫ്റ്റ്ബാ​​ങ്ക്, ടോ​​ക്കി​​യോ ഇ​​ല​​ക്ട്രോ​​ണ്‍ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു. ഇ​​ത് നി​​ക്കി 225 നെ 1.4 ​​ശ​​ത​​മാ​​നം താ​​ഴ്ത്തി. യൂ​​റോ​​പ്പി​​ലെ എ​​എ​​സ്എം​​എ​​ല്ലി​​നും ന​​ഷ്ട​​ത്തി​​ന്‍റെ ദി​​ന​​മാ​​യി​​രു​​ന്നു.

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ എ​​ഐ പ​​ദ്ധ​​തി​​ക്ക് 5000 കോ​​ടി ഡോ​​ള​​ർ അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പ്ര​​ഖ്യാ​​പിച്ചി​​രി​​ക്കേ​​യാ​​ണ് ചൈ​​ന​​യി​​ൽ​​നി​​ന്നു​​ള്ള എ​​ഐ ആ​​പ്പി​​ന്‍റെ വ​​ര​​വ്.

യു​എ​സ് ടെ​ക് വ്യ​വ​സാ​യ​ത്തി​ന് ‘വേ​ക്ക് അ​പ് കോ​ൾ’: ട്രം​പ്

ചൈ​​നീ​​സ് സ്റ്റാർട്ടപ്പ് ക​​ന്പ​​നി​​യാ​​യ ഡീ​​പ്സീ​​ക്കി​​ന്‍റെ ഉ​​യ​​ർ​​ച്ച​​യെ യു​​എ​​സ് ടെ​​ക് വ്യ​​വ​​സാ​​യ​​ത്തി​​ന് ‘ഉ​​ണ​​രാ​​നു​​ള്ള ആ​​ഹ്വാ​​ന​​’മാ​​ണ് ന​​ല്കി​​യ​​തെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് വി​​ശേ​​ഷി​​പ്പി​​ച്ചു. ഡീ​​പ്സീ​​ക്കി​​ന്‍റെ ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് (എ​​ഐ) മോ​​ഡ​​ലി​​ന്‍റെ ആ​​വി​​ർ​​ഭാ​​വം അ​​മേ​​രി​​ക്ക​​ൻ വി​​പ​​ണി​​യെ പി​​ടി​​ച്ചു​​കു​​ലു​​ക്കി.

എ​​ൻ​​വി​​ഡി​​യ പോ​​ലു​​ള്ള പ്ര​​മു​​ഖ ടെ​​ക് സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു.
ഡീ​​പ്സീ​​ക്കി​​ന്‍റെ ആ​​ർ1 മോ​​ഡ​​ൽ കു​​റ​​ഞ്ഞ ചെ​​ല​​വി​​ലാ​​ണ് നി​​ർ​​മി​​ച്ച​​തെ​​ന്ന ക​​ന്പ​​നി​​യു​​ടെ അ​​വ​​കാ​​ശ​​വാ​​ദ​​മാ​​ണ് വ്യ​​വ​​സാ​​യ​​ത്തെ പി​​ടി​​ച്ചു​​കു​​ലു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

അ​​മേ​​രി​​ക്ക​​യു​​ടെ എ​​ഐ ആ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ഭാ​​വി​​യെ​​ക്കു​​റി​​ച്ചും എ​​ഐ നി​​ർ​​മാ​​ണ​​ത്തി​​ന് യു​​എ​​സ് സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ആ​​സൂ​​ത്ര​​ണ​​ത്തെ​​ക്കു​​റി​​ച്ചും ചോ​​ദ്യ​​ങ്ങ​​ൾ ഉ​​യരുകയാണ്.

ലോ​​ഞ്ച് ചെ​​യ്ത് ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ യു​​എ​​സി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യ​​പ്പെ​​ടു​​ന്ന സൗ​​ജ​​ന്യ ആ​​പ്പാ​​യി ഡീ​​പ്സീ​​ക്ക് മാ​​റി.

ഓ​​പ്പ​​ണ്‍ എ​​ഐ സി​​ഇ​​ഒ സാം ​​ഓ​​ൾ​​ട്ട്മാ​​ൻ ഡീ​​പ്സീ​​ക്കി​​ന്‍റെ ആ​​ർ1 എ​​ഐ മോ​​ഡ​​ലി​​നെ പ്ര​​ശം​​സി​​ച്ചു.

ഡീ​​പ്സീ​​ക്കി​​ന്‍റെ നേ​​ട്ടം എ​​ൻ​​വി​​ഡി​​യ അം​​ഗീ​​ക​​രി​​ച്ചെ​​ങ്കി​​ലും ത​​ങ്ങ​​ളു​​ടെ ചി​​പ്പു​​ക​​ൾ എ​​ഐ വി​​ക​​സ​​ന​​ത്തി​​ന് നി​​ർ​​ണാ​​യ​​ക​​മാ​​ണെ​​ന്ന് അവകാശപ്പെട്ടു.

ഡീ​​പ്സീ​​ക്കി​​ന്‍റെ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ഉ​​പ​​യോ​​ക്തൃ അ​​ടി​​ത്ത​​റ​​യ്ക്ക് ഇ​​പ്പോ​​ഴും ഗ​​ണ്യ​​മാ​​യ പ്രോ​​സ​​സിം​​ഗ് പ​​വ​​ർ ആ​​വ​​ശ്യ​​മാ​​ണ്. ഉ​​യ​​ർ​​ന്ന പ്ര​​ക​​ട​​ന​​മു​​ള്ള എ​​ൻ​​വി​​ഡി​​യ ജി​​പി​​യു​​ക​​ൾ​​ക്ക് മാ​​ത്ര​​മേ ഇതു ന​​ൽ​​കാ​​ൻ ക​​ഴി​​യൂ- ക​​ന്പ​​നി ചൂ​​ണ്ടി​​ക്കാ​​ട്ടി.