വിഴിഞ്ഞം കേരളത്തെ ആഗോള വ്യാവസായിക ഹബ്ബാക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ
Wednesday, January 29, 2025 12:36 AM IST
തിരുവനന്തപുരം: അടുത്ത പത്തുവർഷത്തിനുള്ളിൽ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര തുറമുഖമാകുമെന്നും ആഗോള തുറമുഖ വാണിജ്യ വ്യാപാരമേഖലയിൽ ഇന്ത്യക്ക് മേൽക്കൈ നേടിക്കൊടുക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഹയാത്ത് റീജൻസിയിൽ നടക്കുന്ന വിഴിഞ്ഞം കോണ്‍ക്ലേവ് 2025 ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന് ആഗോള വ്യാപാരമേഖലയിൽ വലിയ കണക്ടിവിറ്റി ഉണ്ടാക്കുന്നതാണു വിഴിഞ്ഞം.ഒരു ട്രില്യണ്‍ ഡോളർ സന്പദ്‍വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പ്രവേശനത്തിനു വിഴിഞ്ഞം ഉത്പ്രേരകമാകും. നാലു വിമാനത്താവളങ്ങളിലേക്കും രണ്ടു പ്രധാന തുറമുഖങ്ങളിലേക്കും 17 ചെറിയ തുറമുഖങ്ങളിലേക്കുമുള്ള കണക്ടിവിറ്റി വിഴിഞ്ഞത്തിന്റെ മാത്രം പ്രത്യേകതയാണ്.
വിഴിഞ്ഞം ലോജിസ്റ്റിക്ക് പാർക്ക് കേരളത്തിന്റെ ഉത്പാദനക്ഷമത പരമാവധി ശേഷിയിലെത്തിച്ച് ആഗോള മാർക്കറ്റിലേക്കുള്ള വഴി തുറക്കും. ഇലക്ട്രോണിക്, എൻജിനീയറിംഗ്, ഭക്ഷ്യോത്പാദനം, ഹരിത ഹൈഡ്രജൻ, ഹരിത അമോണിയ തുടങ്ങിയ മേഖലകളിൽ നിക്ഷേപകർക്കു ലോജിസ്റ്റിക്ക് പാർക്കിൽ വലിയ സാധ്യതകളാണുള്ളത്.
ഭൂമിശാസ്ത്രപരമായി കേരളം കൊച്ചുസംസ്ഥാനമാണെങ്കിലും ആഗോള സുസ്ഥിര വികസന സൂചികയിൽ ലോകത്ത് കേരളം മികവു പുലർത്തുന്നുവെന്ന് അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.