കെഎഫ്സി ഓപ്പണ്‍ കിച്ചൺ ടൂര്‍ സംഘടിപ്പിച്ചു
Tuesday, January 28, 2025 1:12 AM IST
കൊച്ചി: ഭക്ഷ്യസുരക്ഷയ്ക്കും ഗുണനിലവാരത്തിനുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനായി കെഎഫ്സി പ്രത്യേക ഓപ്പണ്‍ കിച്ചണ്‍ ടൂര്‍ സംഘടിപ്പിച്ചു.
പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് ചിക്കന്‍ മാരിനേറ്റ് ചെയ്യുന്നതിനും ബ്രെഡ് ചെയ്യുന്നതിനും വറുക്കുന്നതിനുമുള്ള വിശദമായ പ്രക്രിയ കിച്ചൺ ടൂറില്‍ വിശദീകരിച്ചു. എല്ലാ ഭക്ഷ്യവസ്തുക്കളുടെയും ഷെഫ് ലൈഫും സാനിറ്റേഷന്‍ പ്രോഗ്രാമും വിശദീകരിച്ചു. രാജ്യത്തുടനീളം 1200ലേറെ ഔട്ട്ലറ്റുകളാണ് കെഎഫ്സിക്കുള്ളത്.