കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: ഓ​​​ൾ ഇ​​​ന്ത്യ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ടെ​​​ക്നി​​​ക്ക​​​ൽ എ​​​ഡ‍്യു​​​ക്കേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ഇ​​​ന്ന​​​വേ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി രാ​​​ജ്യ​​​ത്തെ കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന സ്റ്റാ​​​ർ റേ​​​റ്റിം​​​ഗ് ആ​​​യ ഫോ​​​ർ സ്റ്റാ​​​ർ ല​​​ഭി​​​ച്ച​​​താ​​​യി അ​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന സം​​​രം​​​ഭ​​​ക​​​ത്വ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ, നൂ​​​ത​​​നാ​​​ശ​​​യ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നും വി​​​ക​​​സ​​​ന​​​ത്തി​​​നും വേ​​​ണ്ടി കോ​​​ള​​​ജി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ക​​​ർ​​​മപ​​​രി​​​പാ​​​ടി​​​ക​​​ൾ, വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും പു​​​തി​​​യ സം​​​രം​​​ഭ​​​ക​​​രെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ന​​​യ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് കോ​​​ള​​​ജി​​​ന് അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ച​​​ത്.

കോ​​​ള​​​ജ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന പ്രീ ​​​ഇ​​​ൻ​​​കു​​​ബേ​​​ഷ​​​ൻ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മ​​​ന​​​സി​​​ലു​​​ള്ള ആ​​​ശ​​​യ​​​ങ്ങ​​​ളെ പ്രോ​​​ജ​​​ക്ടു​​​ക​​​ൾ ആ​​​യി മാ​​​റ്റു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ന​​​വേ​​​ഷ​​​ൻ ഐ​​​ഡി​​​യ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ​​​യു​​​ള്ള സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം, വി​​​വി​​​ധ പ്രോ​​​ജ​​​ക്ട് മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കും ഹാ​​​ക്ക​​​ത്തോ​​​ണുകൾക്കും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​ മു​​​തി​​​ർ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും അ​​​ട​​​ങ്ങി​​​യ മെ​​​ന്‍റ​​​റിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, ആ​​​ശ​​​യ​​​ങ്ങ​​​ളെ പ്രോ​​​ഡ​​​ക്ടു​​​ക​​​ളാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​ന് എ​​​ഐ​​​സി​​​ടി​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യു​​​ള്ള ഐ​​​ഡി​​​യ ലാ​​​ബും ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് സ​​​യ​​​ൻ​​​സ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ഫാ​​​ബ് ലാ​​​ബും സ​​​ഹാ​​​യ​​​ക​​​മാ​​​ണ്.


കേ​​​ര​​​ള സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ൽ ഫോ​​​ർ സ​​​യ​​​ൻ​​​സ് ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് എ​​​ൻ​​​വി​​​യോ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ​​​യും എ​​​ഐ​​​സി​​​ടി​​​വി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ക​​​പി​​​ലാ പ​​​ദ്ധ​​​തി വ​​​ഴി​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ പേ​​​റ്റ​​​ന്‍റ് എ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി പേ​​​റ്റ​​​ന്‍റ് ക്ലി​​​നി​​​ക്കു​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​രു​​​ന്നു. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന ഗ​​​വ​​​ൺ​​​മെ​​​ന്‍റു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ടെ​​​ക്നോ​​​ള​​​ജി ബി​​​സി​​​ന​​​സ് ഇ​​​ൻ​​​കു​​​ബേ​​​റ്റ​​​റു​​​ക​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​കു​​​ന്നു.

സം​​​രം​​​ഭ​​​ക​​​ത്വ വി​​​ക​​​സ​​​ന​​​ത്തി​​​നും നൂ​​ത​​​നാ​​​ശ​​​യ രൂ​​​പീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും കോ​​​ള​​​ജ് ന​​​ൽ​​​കു​​​ന്ന പ്രാ​​​ധാ​​​ന്യ​​​ത്തി​​​നു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് ഈ ​​​അ​​​വാ​​​ർ​​​ഡ് എ​​​ന്നു കോ​​​ള​​​ജ് ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ ഡോ. ​​റോ​​​യ് ഏ​​​ബ്ര​​​ഹാം പ​​​ഴ​​​യ​​​പ​​​റ​​​മ്പി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​തനി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി കോ​​​ള​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്തേ​​​ജ​​​ന​​മാ​​കും ഈ ​​​അം​​​ഗീ​​​കാ​​​ര​​​മെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ലി​​​ല്ലി​​ക്കു​​​ട്ടി ജേ​​​ക്ക​​​ബ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.