കയറ്റുമതിക്കാർക്ക് 25 ശതമാനം സബ്സിഡി
Wednesday, January 29, 2025 12:36 AM IST
തിരുവനന്തപുരം: കയറ്റുമതി നയത്തിനു മന്ത്രിസഭായോഗം അംഗീകാരം നൽകി. കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ, വെയർഹൗസിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കാൻ കയറ്റുമതിക്കാർക്ക് ഒരു കോടി രൂപയായി പരിമിതപ്പെടുത്തിയ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപത്തിന്റെ 25% ഒറ്റത്തവണ സബ്സിഡി നൽകുമെന്നു കയറ്റുമതി നയത്തിൽ പറയുന്നു.
സംസ്ഥാനത്തു നിന്നു കയറ്റുമതി ചെയ്യുന്ന യൂണിറ്റുകൾക്ക് മൂന്നു വർഷത്തേക്ക് സൗജന്യ ഓണ്‍ബോർഡ് മൂല്യത്തിന്റെ ഒരു ശതമാനം ഇൻസെന്റീവ് നൽകും.
തുറമുഖങ്ങളിലെ ഗതാഗത ചാർജുകൾ, ഹാൻഡ്ലിംഗ് ചാർജുകൾ മുതലായവ ഉൾപ്പെടെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള ലോജിസ്റ്റിക് ചെലവുകളുടെ 50% റീഇംബേഴ്സ്മെന്റ്, സ്ഥാപനത്തിന്റെ ആദ്യ കയറ്റുമതി തീയതി മുതൽ അഞ്ചു വർഷത്തേക്ക് പ്രതിവർഷം യൂണിറ്റിന് 15 ലക്ഷം എന്ന പരിധിയിൽ നൽകും.