വി-ഗാര്‍ഡ് വരുമാനത്തില്‍ 8.9 ശതമാനം വര്‍ധന
Wednesday, January 29, 2025 12:36 AM IST
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2024-25 സാമ്പത്തികവര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 1268.65 കോടി രൂപയുടെ സംയോജിത അറ്റവരുമാനം നേടി. മുന്‍ വര്‍ഷമിത് 1165.39 കോടി രൂപയായിരുന്നു. 8.9 ശതമാനം വളര്‍ച്ചയാണു രേഖപ്പെടുത്തിയത്.
കമ്പനിയുടെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തേക്കാള്‍ 3.4 ശതമാനം വളര്‍ച്ചയോടെ 60.22 കോടി രൂപയായി. മുന്‍ വര്‍ഷമിത് 58.24 കോടി രൂപയായിരുന്നു.
ഡിസംബര്‍ 31ന് അവസാനിച്ച കമ്പനിയുടെ ഒന്‍പത് മാസക്കാലയളവിലെ സംയോജിത അറ്റ വരുമാനം 3513.90 കോടി രൂപയില്‍നിന്ന് 4039.74 കോടി രൂപയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനവാണു രേഖപ്പെടുത്തിയത്.
ഇലക്ട്രോണിക് വിഭാഗത്തില്‍ മികച്ച പ്രകടനത്തിലൂടെ 8.9 ശതമാനം വളര്‍ച്ച കൈവരിക്കാനായെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.