ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​ധാ​ന ഭ​ക്ഷ​ണ വി​ത​ര​ണ സ്റ്റാ​ർ​ട്ട​പ്പാ​യ സ്വി​ഗ്ഗി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ഗി​ൻ എ​ന്ന പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ചു. ഈ ​ഫീ​ച്ച​റി​ലൂ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും.

യു​എ​സ്എ, കാ​ന​ഡ, ജ​ർ​മ​നി, യു​കെ, ഓ​സ്ട്രേ​ലി​യ, യു​എ​ഇ ഉ​ൾ​പ്പെ​ടെ 27 രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് സ്വി​ഗ്ഗി​യു​ടെ ക്വി​ക്ക് കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മാ​യ ഇ​ൻ​സ്റ്റാ​മാ​ർ​ട്ട് വ​ഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​നും ഷോ​പ്പിം​ഗ് ന​ട​ത്താ​നും ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ടേ​ബി​ളു​ക​ൾ ബു​ക്ക് ചെ​യ്യാ​നും ക​ഴി​യും.

അ​ന്താ​രാ​ഷ്ട്ര ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളോ ല​ഭ്യ​മാ​യ യു​പി​ഐ ഓ​പ്ഷ​നു​ക​ളോ ഉ​പ​യോ​ഗി​ച്ച് പേ​യ്മെ​ന്‍റു​ക​ൾ ന​ട​ത്താം. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ഗി​ൻ ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക​ൾ​ക്കും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും എ​ത്തി​ച്ച് അ​ത്ഭു​ത​പ്പെ​ടു​ത്താ​നാ​കു​മെ​ന്നും.


സ്വി​ഗ്ഗി അ​വ​ത​രി​പ്പി​ച്ച പു​തി​യ ഫീ​ച്ച​ർ സ്ഥി​ര​മാ​യു​ള്ള​താ​ണ്. ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​വേ​ള​യി​ൽ സ്വി​ഗ്ഗി​യു​ടെ എ​തി​രാ​ളി​ക​ളാ​യ സൊ​മാ​റ്റോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ്രി​ങ്കി​റ്റ് ഇ​തേ​പോ​ലൊ​രു ഫീ​ച്ച​ർ താ​ത്കാ​ലി​ക​മാ​യി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഈ ​ഫീ​ച്ച​ർ യു​എ​സ്, ജ​ർ​മ​നി ഉ​ൾ​പ്പെ​ടെ ആ​റു രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​യി​ട്ടാ​ണ് സൊ​മാ​റ്റോ ന​ട​പ്പി​ലാ​ക്കി​യ​ത്.

ബ്ലി​ങ്കി​റ്റി​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ർ​ഡ​ർ ഫീ​ച്ച​ർ യു​എ​സ്, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വ​ലി​യ ച​ല​ന​മു​ണ്ടാ​ക്കി​യി​രു​ന്നു. ഓ​ഗ​സ്റ്റ് 19ന് ​ശേ​ഷം ബ്ലി​ങ്കി​റ്റ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു.

2012ൽ സൊ​മാ​റ്റോ യു​എ​ഇ, ശ്രീ​ല​ങ്ക, ഖ​ത്ത​ർ, യു​കെ, ഫി​ലി​പ്പീ​ൻ​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ​ത​ന്നെ സൊ​മാ​റ്റോ പ്ര​ധാ​ന വി​ദേ​ശ വി​പ​ണി​ക​ളി​ൽ​നി​ന്നു പിന്മാ​റി.