ന്യൂ​​ഡ​​ൽ​​ഹി: നി​​യ​​മ​​പ്ര​​ശ്ന​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് പ്ര​​വ​​ർ​​ത്ത​​നം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​​രു​​ന്ന പേ​​ടി​​എ​​മ്മി​​ന് പു​​തി​​യ യു​​പി​​ഐ ഉ​​പ​​യോ​​ക്താ​​ക്ക​​ളെ സ്വീ​​ക​​രി​​ക്കാ​​ൻ നാ​​ഷ​​ണ​​ൽ പേ​​യ്മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​ൻ​​പി​​സി​​ഐ) അ​​നു​​മ​​തി ന​​ൽ​​കി. അ​​നു​​മ​​തി​​വ​​ന്ന​​തോ​​ടെ പേ​​ടി​​എം ബ്രാ​​ൻ​​ഡ് കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന വ​​ണ്‍97 ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സി​​ന് പു​​തി​​യ യു​​പി​​ഐ ഉ​​പ​​യോ​​ക്താ​​ക്ക​​ളെ ചേ​​ർ​​ക്കാം.

പു​​തി​​യ ഉ​​പ​​യോ​​ക്താ​​ക്ക​​ളെ ചേ​​ർ​​ക്കു​​ന്ന​​തി​​നെ​​തി​​രേ​​യു​​ള്ള റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ വി​​ല​​ക്ക് വ​​ന്ന് ഒ​​ൻ​​പ​​ത് മാ​​സ​​ങ്ങ​​ൾ​​ക്ക് ശേ​​ഷ​​മാ​​ണ് പേ​​ടി​​എ​​മ്മി​​ന് എ​​ൻ​​പി​​സി​​ഐ​​യി​​ൽ​​നി​​ന്ന് ആ​​ശ്വാ​​സ ന​​ട​​പ​​ടി ഉ​​ണ്ടാ​​യ​​ത്. എ​​ൻ​​പി​​സി​​ഐ​​യു​​ടെ മാ​​ർ​​ഗ​​നി​​ർ​​ദേശ​​ങ്ങ​​ൾ​​ക്കും പേ​​യ്മെ​​ന്‍റ് സ​​ർ​​വീ​​സ് പ്രൊ​​വൈ​​ഡ​​ർ ബാ​​ങ്കു​​മാ​​യു​​ള്ള ക​​രാ​​റി​​നും വി​​ധേ​​യ​​മാ​​യാ​​ണ് അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത്.

വാ​​ർ​​ത്ത പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ പേ​​ടി​​എ​​മ്മി​​ന്‍റെ മാ​​തൃ​​ക​​ന്പ​​നി​​യാ​​യ വ​​ണ്‍ 97 ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ ഉ​​യ​​ർ​​ന്നു. 745.10 രൂ​​പ​​യി​​ലാ​​ണ് ഇ​​ന്ന​​ലെ ക്ലോ​​സ് ചെ​​യ്ത​​ത്.


2024 ജ​​നു​​വ​​രി 31-ന്, ​​നി​​യ​​മ ലം​​ഘ​​ന​​ങ്ങ​​ളും റെ​​ഗു​​ലേ​​റ്റ​​റി മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ത്ത​​തും സം​​ബ​​ന്ധി​​ച്ച ആ​​ശ​​ങ്ക​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി 2024 മാ​​ർ​​ച്ച് മു​​ത​​ൽ ബാ​​ങ്കിം​​ഗ് സേ​​വ​​ന​​ങ്ങ​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ ആ​​ർ​​ബി​​ഐ പേ​​ടി​​എ​​മ്മി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

അ​​തേ സ​​മ​​യം മ​​ൾ​​ട്ടി-​​ബാ​​ങ്ക് മോ​​ഡ​​ലി​​ന് കീ​​ഴി​​ലു​​ള്ള ടി​​പി​​എ​​പി - തേ​​ർ​​ഡ് പാ​​ർ​​ട്ടി ആ​​പ്ലി​​ക്കേ​​ഷ​​ൻ പ്രൊ​​വൈ​​ഡ​​റാ​​യി യു​​പി​​ഐ സേ​​വ​​ന​​ങ്ങ​​ളെ​​ത്തി​​ക്കു​​ന്ന​​തി​​ന് നാ​​ഷ​​ണ​​ൽ പേ​​യ്മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ൻ പേ​​ടി​​എ​​മ്മി​​ന് അ​​നു​​മ​​തി ന​​ൽ​​കി​​യി​​രു​​ന്നു.

ന​​ട​​പ്പ് സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ര​​ണ്ടാം പാ​​ദം മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് പേ​​ടി​​എം കാ​​ഴ്ച​​വ​​ച്ച​​ത്. 2024 ജൂ​​ലൈ-​​സെ​​പ്റ്റം​​ബ​​ർ കാ​​ല​​യ​​ള​​വി​​ൽ ക​​ന്പ​​നി 930 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യം നേ​​ടി, ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ പാ​​ദ​​ത്തി​​ൽ 290 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ടം ആ​​യി​​രു​​ന്നു ക​​ന്പ​​നി​​ക്കു​​ണ്ടാ​​യ​​ത്. സൊ​​മാ​​റ്റോ​​യ്ക്ക് സി​​നി​​മ ടി​​ക്ക​​റ്റിം​​ഗ് ബി​​സി​​ന​​സ് വി​​റ്റ​​താ​​ണ് ക​​ന്പ​​നി​​യു​​ടെ വ​​രു​​മാ​​നം ഉ​​യ​​ർ​​ത്തി​​യ​​ത്.