ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ കു​​​രു​​​മു​​​ള​​​ക് വി​​​ള​​​വെ​​​ടു​​​പ്പ് മ​​​ന്ദ​​​ഗ​​​തി​​​യി​​​ൽ, ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ വി​​​ദേ​​​ശ​​​ച​​​ര​​​ക്ക് പി​​​ന്ത​​​ള്ള​​​പ്പെ​​​ടു​​​ന്ന​​​തു​​​ക​​​ണ്ട് അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന വാ​​​ങ്ങ​​​ലു​​​കാ​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ. ചി​​​ങ്ങ​​​ത്തി​​​നു മു​​​ന്നേ വെ​​​ളി​​​ച്ചെ​​​ണ്ണ ചൂ​​​ടു​​​പി​​​ടി​​​ച്ചു. റ​​​ബ​​​ർ ശ​​​ക്ത​​​മാ​​​യ നി​​​ല​​​യി​​​ൽ, ഇ​​​റ​​​ക്കു​​​മ​​​തി ച​​​ര​​​ക്ക് വി​​​ല്ല​​​നാ​​​കു​​​മോ? ഒ​​​സാ​​​ക്ക​​​യി​​​ൽ പു​​​ൾ​​​ബാ​​​ക്ക് റാ​​​ലി പ്ര​​​തീ​​​ക്ഷി​​​ക്കാം. ആ​​​ഭ​​​ര​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വി​​​വാ​​​ഹ​​​പ്പാ​​​ർ​​​ട്ടി​​​ക​​​ൾ സ​​​ജീ​​​വം.

ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യും

ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ കു​​​രു​​​മു​​​ള​​​ക് വി​​​ള​​​വെ​​​ടു​​​പ്പ് പു​​​രോ​​​ഗ​​​മി​​​ച്ചെങ്കി​​​ലും ഉ​​​ത്പാ​​​ദ​​​നം കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല നേ​​​ര​​​ത്തേ ക​​​ണ​​​ക്കു​​​കൂ​​​ട്ടി​​​യ​​​തി​​​ലും കു​​​റ​​​യു​​​മെ​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. വി​​​പ​​​ണി നി​​​യ​​​ന്ത്ര​​​ണം പൂ​​​ർ​​​ണ​​​മാ​​​യി ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​രു​​​ടെ ക​​​ര​​​ങ്ങ​​​ളി​​​ലാ​​​യ​​​തി​​​നാ​​​ൽ താ​​​ഴ്ന്ന വി​​​ല​​​യ്ക്കു ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്ന് ഉ​​​ത്പ​​​ന്നം ഗോഡൗ​​​ണു​​​ക​​​ളി​​​ൽ നി​​​റ​​​യ്‌ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ​​​വ​​​ർ. ഉ​​​ത്‌പാ​​​ദ​​​നം കു​​​റ​​​വാ​​​യ​​​തി​​​നാ​​​ൽ വി​​​ള​​​വെ​​​ടു​​​പ്പ് തി​​​ര​​​ക്കി​​​ട്ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ വ​​​ൻ​​​കി​​​ട വാ​​​ങ്ങ​​​ലു​​​കാ​​​ർ ക​​​ർ​​​ഷ​​​ക​​​രോ​​​ട് അ​​​ഭ്യ​​​ർ​​​ത്ഥി​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ ക​​​ർ​​​ഷ​​​ക​​​ർ ചൈ​​​നീ​​​സ് വം​​​ശ​​​ജ​​​രാ​​​യ ക​​​യ​​​റ്റു​​​മ​​​തി ലോ​​​ബി​​​യു​​​ടെ വാ​​​ക്കി​​​ൽ വി​​​ശ്വാ​​​സം അ​​​ർ​​​പ്പി​​​ക്കു​​​ന്നു. വ​​​ലി​​​യ​​​പ​​​ങ്ക് മു​​​ള​​​ക് കൈ​​​ക്ക​​​ലാ​​​ക്കിക്ക​​​ഴി​​​ഞ്ഞാ​​​ൽ അ​​​വ​​​ർ രാ​​​ജ്യാ​​​ന്ത​​​ര മാ​​​ർ​​​ക്ക​​​റ്റി​​​ൽ ച​​​ര​​​ക്ക് ഇ​​​റ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണ്. ക്രി​​​സ്മ​​​സ് ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ എ​​​ത്തു​​​ന്ന​​​തോ​​​ടെ കു​​​രു​​​മു​​​ള​​​ക് വി​​​ല ഉ​​​യ​​​ർ​​​ത്തി ന്യൂ​​​യോ​​​ർ​​​ക്കു​​​മാ​​​യി ക​​​ച്ച​​​വ​​​ട​​​ങ്ങ​​​ൾ ഉ​​​റ​​​പ്പി​​​ക്കാ​​​ൻ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്നു. രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ ട​​​ണ്ണി​​​ന് 7400 ഡോ​​​ള​​​റാ​​​ണ്, ഇ​​​ന്ത്യ​​​ൻ നി​​​ര​​​ക്ക് രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ ട​​​ണ്ണി​​​ന് 8320 ഡോ​​​ള​​​ർ.

ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ നാ​​​ട​​​ൻ കു​​​രു​​​മു​​​ള​​​കി​​​ന് ആ​​​വ​​​ശ്യം വ​​​ർ​​​ധി​​​ച്ചു. ഒ​​​രു മാ​​​സത്തോളം വി​​​ല ഇ​​​ടി​​​ച്ച് ഉ​​​ത്‌പാ​​​ദ​​​ക​​​രെ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​ക്കാ​​​ൻ അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന വ്യാ​​​പാ​​​രി​​​ക​​​ളും ചി​​​ല വ​​​ൻ​​​കി​​​ട സ്റ്റോ​​​ക്കി​​​സ്റ്റു​​​ക​​​ളും സം​​​ഘ​​​ടി​​​ത​​​മാ​​​യി ക​​​ളി​​​ച്ച ഫ​​​ല​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന ത​​​ല​​​ത്തി​​​ൽ നി​​​ന്നും ഉ​​​ത്‌പ​​​ന്ന​​​ത്തെ ത​​​ള​​​ർ​​​ത്തി.

എ​​​ന്നാ​​​ൽ ഇ​​​തുക​​​ണ്ട് കു​​​ലു​​​ങ്ങ​​​രു​​​തെ​​​ന്ന് ഇ​​​തേ കോ​​​ള​​​ത്തി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ മു​​​ന്ന​​​റി​​​യി​​​പ്പ് ച​​​ര​​​ക്ക് പി​​​ടി​​​ക്കാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ച​​​തി​​​നാ​​​ൽ ഹൈ​​​റേ​​​ഞ്ച്, വ​​​യ​​​നാ​​​ട​​​ൻ മു​​​ള​​​ക് അ​​​വ​​​ർ​​​ക്ക് ചു​​​ളു വി​​​ല​​​യ്ക്ക് സം​​​ഘി​​​പ്പി​​​ക്കാ​​​നാ​​​യി​​​ല്ല. ക​​​ർ​​​ഷ​​​ക​​​ർ മു​​​ള​​​ക് നീ​​​ക്കം നി​​​യ​​​ന്ത്രി​​​ച്ച​​​തോ​​​ടെ പി​​​ന്നി​​​ട്ട​​​വാ​​​രം വാ​​​ങ്ങ​​​ലു​​​കാ​​​ർ വി​​​ല ഉ​​​യ​​​ർ​​​ത്തി.

കൊ​​​ച്ചി​​​യി​​​ൽ അ​​​ണ്‍ ഗാ​​​ർ​​​ബി​​​ൾ​​​ഡ് കു​​​രു​​​മു​​​ള​​​ക് 66,700 രൂ​​​പ​​​യി​​​ൽനി​​​ന്നു 67,800 ലേ​​​യ്ക്ക് ക​​​യ​​​റി. ഉ​​​ത്സ​​​വദി​​​ന​​​ങ്ങ​​​ൾ അ​​​ടു​​​ത്തതി​​നാ​​​ൽ തി​​​ര​​​ക്കി​​​ട്ട് ച​​​ര​​​ക്ക് സം​​​ഭ​​​രി​​​ക്കു​​​ക​​​യാ​​​ണ്. സീ​​​സ​​​ണി​​​ൽ താ​​​ഴ്ന്ന വി​​​ല​​​യ്ക്കു വാ​​​ങ്ങി​​​യ ച​​​ര​​​ക്ക് ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ സ്റ്റോ​​​ക്കു​​​ണ്ട്. ഇ​​​നി വി​​​ല ഉ​​​യ​​​ർ​​​ത്തി സ്റ്റോ​​​ക്കി​​​ന് വ​​​ൻ വി​​​ല ഉ​​​റ​​​പ്പ് വ​​​രു​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണ​​​വ​​​ർ.


ക​​​ളി​​​ച്ച് ലോ​​​ബി

ചി​​​ങ്ങ​​​ത്തി​​​ലെ ബം​​​ബ​​​ർ വി​​​ൽ​​​പ്പ​​​ന മു​​​ന്നി​​​ൽ ക​​​ണ്ട് ത​​​മി​​​ഴ്നാ​​​ട് ലോ​​​ബി വെ​​​ളി​​​ച്ചെ​​​ണ്ണ വി​​​ല ഉ​​​യ​​​ർ​​​ത്തി. വ​​​രും ആ​​​ഴ്ച്ച​​​ക​​​ളി​​​ൽ നി​​​ര​​​ക്ക് ഇ​​​നി​​​യും ഉ​​​യ​​​ർ​​​ത്താ​​​മെ​​​ന്ന നി​​​ഗ​​​ന​​​മ​​​ത്തി​​​ലാ​​​ണ് കാ​​​ങ്ക​​​യ​​​ത്തെ കൊ​​​പ്ര​​​യാ​​​ട്ട് മി​​​ല്ലു​​​കാ​​​ർ. കൊ​​​പ്ര സം​​​ഭ​​​ര​​​ണ​​​ത്തി​​​ന് അ​​​വ​​​ർ ഉ​​​ത്സാ​​​ഹി​​​ക്കു​​​ന്നി​​​ല്ല. മു​​​ന്നി​​​ലു​​​ള്ള ഒ​​​രു മാ​​​സം വെ​​​ളി​​​ച്ചെ​​​ണ്ണ​​​യ്ക്ക് പ്രാ​​​​​​ദേ​​​ശി​​​ക ആ​​​വ​​​ശ്യം ഉ​​​യ​​​രും.

വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യി കൊ​​​പ്ര വി​​​ല ഉ​​​യ​​​രേ​​​ണ്ട​​​താ​​​ണ്. എ​​​ന്നാ​​​ൽ പ​​​ല അ​​​വ​​​സ​​​ര​​​ത്തി​​​ലും എ​​​ണ്ണ വി​​​ല മാ​​​ത്രം ഉ​​​യ​​​ർ​​​ത്തി വി​​​പ​​​ണി​​​യു​​​ടെ സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്നു. ഈ ​​​നീ​​​ക്ക​​​ത്തി​​​നു പി​​​ന്നി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ലോ​​​ബി​​​യും കൂ​​​ട്ടുനി​​​ൽ​​​ക്കു​​​ന്ന​​​ത് അ​​​പ​​​മാ​​​ന​​​ക​​​രം. താ​​​ങ്ങുവി​​​ല​​​യു​​​ടെ അ​​​നു​​​കു​​​ല്യം ല​​​ഭി​​​ക്കാ​​​ഞ്ഞ കൊ​​​പ്ര ഉ​​​ത്‌പാ​​​ദ​​​ക​​​ന് ഉ​​​ത്സ​​​വവേ​​​ള​​​യി​​​ലും അ​​​ൽ​​​പ്പം മെ​​​ച്ച​​​പ്പെ​​​ട്ട വി​​​ല​​​യു​​​ള്ള അ​​​വ​​​സ​​​രം ത​​​ട്ടിത്തെ​​​റി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. കൊ​​​ച്ചി​​​യി​​​ൽ വെ​​​ളി​​​ച്ചെ​​​ണ്ണ​​​യ്ക്ക് 500 രൂ​​​പ ക​​​യ​​​റി 16,000 രൂ​​​പ​​​യാ​​​യി. കൊ​​​പ്ര​​​യ്ക്ക് ഉ​​​യ​​​ർ​​​ന്ന​​​ത് 200 രൂ​​​പ മാ​​​ത്രം.

റ​​​ബ​​​റി​​​നു ന​​​ല്ല​​​കാ​​​ലം

കാ​​​ലാ​​​വ​​​സ്ഥ വി​​​ല്ല​​​നാ​​​യ​​​പ്പോ​​​ൾ റ​​​ബ​​​ർ ഉത്‌പാ​​​ദ​​​നം കു​​​റ​​​ഞ്ഞ​​​ത് വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന് അ​​​വ​​​സ​​​രം ഒ​​​രു​​​ക്കി. എ​​​ന്നാ​​​ൽ ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യ്ക്ക് മു​​​ന്നി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ച​​​ര​​​ക്ക് വി​​​ല്ല​​​നാ​​​വു​​​മോ ? കാ​​​ത്തി​​​രു​​​ന്ന് കാ​​​ണാം. ട​​​യ​​​ർ ക​​​യ​​​റ്റു​​​മ​​​തി​​​ക്ക് അ​​​നു​​​കൂ​​​ലമാ​​​യി നി​​​കു​​​തിര​​​ഹി​​​ത റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് ട​​​യ​​​ർ ലോ​​​ബി മ​​​ത്സ​​​രി​​​ക്കു​​​ക​​​യാ​​​ണ്. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ തു​​​റ​​​മു​​​ഖ​​​ത്ത് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ച​​​ര​​​ക്ക് എ​​​ത്തി​​​യെ​​​ന്ന് വി​​​വ​​​രം.
ഇ​​​തി​​​നി​​​ട​​​യി​​​ൽ ഷീ​​​റ്റ് ക്ഷാ​​​മ​​​ത്തി​​​ൽ ട​​​യ​​​ർ ക​​​ന്പ​​​നി​​​ക​​​ൾ നാ​​​ലാം ഗ്രേ​​​ഡ് വി​​​ല 22,000 രൂ​​​പ​​​യി​​​ൽ നി​​​ന്നും വാ​​​രാ​​​ന്ത്യം 23,800 ലെ​​​ത്തി​​​ച്ചു. അ​​​ഞ്ചാം ഗ്രേ​​​ഡ് 21,000 - 21,700 ൽ ​​​നി​​​ന്നും 22,800 -23,400ലേക്ക് ഉ​​​യ​​​ർ​​​ന്നു. ലാ​​​റ്റ​​​ക്സ് വി​​​ല 16,500 രൂ​​​പ.

ജ​​​പ്പാ​​​നി​​​ലെ ഒ​​​സാ​​​ക്ക എ​​​ക്സ്ചേ​​​ഞ്ചി​​​ൽ റ​​​ബ​​​ർ കി​​​ലോ 310 യെ​​​ന്നി​​​ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞ​​​ത് അ​​​വ​​​സ​​​ര​​​മാ​​​ക്കി ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ വി​​​ൽ​​​പ്പ​​​ന​​​ക​​​ൾ തി​​​രി​​​ച്ചുപി​​​ടി​​​ക്കാ​​​ൻ ഉ​​​ത്സാ​​​ഹി​​​ച്ചു. ഉൗ​​​ഹ​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​രു​​​ടെ നീ​​​ക്കംക​​​ണ്ട് നി​​​ക്ഷേപ​​​ക​​​ർ പു​​​തി​​​യ വാ​​​ങ്ങ​​​ലി​​​ന് താ​​​ത്‌പ​​​ര്യം കാ​​​ണി​​​ച്ചു. ഡി​​​സം​​​ബ​​​ർ അ​​​വ​​​ധി​​​യു​​​ടെ ച​​​ല​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ൽ പു​​​ൾ​​​ബാ​​​ക്ക് റാ​​​ലി​​​ക്കു​​​ള്ള സാ​​​ധ്യ​​​ത റ​​​ബ​​​റി​​​നെ 325-330 യെ​​​ന്നി​​​ലേക്ക് അ​​​ടു​​​പ്പി​​​ക്കാം. വി​​​പ​​​ണി​​​ക്ക് 310 യെ​​​ന്നി​​​ൽ താ​​​ങ്ങു​​​ണ്ട്. പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഫ​​​ണ്ടു​​​ക​​​ൾ സിം​​​ഗ​​​പ്പൂ​​​ർ, ചൈ​​​നീ​​​സ് മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലും പി​​​ടി​​​മു​​​റു​​​ക്കാം. താ​​​യ്‌ല​​​ൻ​​​ഡിൽ മ​​​ഴ ടാ​​​പ്പിംഗിനെ ബാ​​​ധി​​​ച്ച​​​തോ​​​ടെ ഷീ​​​റ്റ് വി​​​ല 18,534 രൂ​​​പ​​​യി​​​ൽനി​​​ന്ന് 19,557 രൂ​​​പ​​​യാ​​​യി.

ആ​​​ഭ​​​ര​​​ണകേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വി​​​വാ​​​ഹപ്പാ​​​ർ​​​ട്ടി​​​ക​​​ൾ സ​​​ജീ​​​വം. പ​​​വ​​​ന്‍റെ വി​​​ല ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ​​​ത് ഉ​​​പ​​​ഭോ​​​താ​​​ക്ക​​​ളെ വി​​​പ​​​ണി​​​യി​​​ലേക്ക് അ​​​ടു​​​പ്പി​​​ച്ചു. പ​​​വ​​​ൻ 50,600 രൂ​​​പ​​​യി​​​ൽനി​​​ന്നു 51,840ലേ​​​ക്കു ക​​​യ​​​റി​​​യശേ​​​ഷം വാ​​​രാ​​​ന്ത്യം 51,760 രൂ​​​പ​​​യി​​​ലാ​​​ണ്.