ഇന്‍റര്‍വ്യൂ പരിശീലനത്തിന് എഐ ആപ്പ്
ഇന്‍റര്‍വ്യൂ പരിശീലനത്തിന് എഐ ആപ്പ്
Saturday, August 3, 2024 12:42 AM IST
കോ​ട്ട‌​യം: ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ക്കു സൗ​ജ​ന്യ​മാ​യി ഇ​ന്‍റ​ര്‍വ്യൂ പ​രി​ശീ​ല​നം ന​ല്‍കു​ന്ന ആ​പ്പ് വി​ക​സി​പ്പി​ച്ച്‌ കൊ​ച്ചി സ്റ്റാ​ര്‍ട്ട​പ്പാ​യ എ​ഡ്യൂ​നെ​റ്റ്. ‘വൈ​വ’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ആ​പ്പ് ആ​ന്‍ഡ്രോ​യ്ഡ്, ആ​പ്പി​ൾ ഫോ​ണു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ഗൂ​ഗി​ള്‍ പ്ലേ സ്റ്റോ​റി​ലും ഐ​ഒ​എ​സ് ആ​പ്പ് സ്റ്റോ​റി​ലും എ​ത്തി​യ​താ​യി എ​ഡ്യൂ​നെ​റ്റ് സി​ഇ​ഒ രാം ​മോ​ഹ​ൻ നാ​യ​ര്‍ പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സം, ടെ​ക്നോ​ള​ജി, ഹെ​ല്‍ത്ത്‌​ കെ​യ​ര്‍, റീ​ട്ടെയ്‌ല്‍, മാ​നു​ഫാ​ക്ച​റിം​ഗ്, ടൂ​റി​സം തു​ട​ങ്ങി 40ലേ​റെ വ്യ​വ​സാ​യ​മേ​ഖ​ല​ക​ളി​ലെ മോ​ക്ക് ഇ​ന്‍റ​ര്‍വ്യൂക​ള്‍ക്കാ​ണ് ആ​പ്പി​ലൂ​ടെ പ​രി​ശീ​ല​നം നേ​ടാ​നാ​കുക.


എ​ഐ അ​ധി​ഷ്ഠി​ത​മാ​യ ഈ ​ആ​പ്പ് ഉ​ദ്യോ​ഗാ​ർ​ഥി​യോ​ട് യ​ഥാ​ര്‍ഥ​ത്തി​ല്‍ ഇ​ന്‍റ​ര്‍വ്യൂ ചെ​യ്യു​ന്ന ആ​ള്‍ എ​ന്ന​പോ​ലെ ത​ന്നെ വി​വി​ധ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കും. ഉ​ത്ത​ര​ങ്ങ​ള്‍ കേ​ട്ട് തെ​റ്റാ​യ ഉ​ത്ത​ര​ങ്ങ​ള്‍ തി​രു​ത്തുക​യും ചെ​യ്യും. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​കും.​ പ്ലേ​സ്റ്റോ​റി​ല്‍​നി​ന്നും ആ​പ്പി​ള്‍ സ്റ്റോ​റി​ല്‍​നി​ന്നും ആ​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.