ആപ്പിള്‍ ഐഫോണ്‍ 15 സീരിസ് അവതരിപ്പിച്ചു
Friday, September 29, 2023 2:23 AM IST
കൊച്ചി: ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ പ്രീമിയം പങ്കാളിയായ അപ്ട്രോണിക്സ് രാജ്യത്തുടനീളം തങ്ങളുടെ 56 സ്റ്റോറുകളില്‍ ഐഫോണ്‍ 15 സീരീസ് അവതരിപ്പിച്ചു.
അപ്ട്രോണിക്സ് സ്ഥാപകരായ മേഘ്ന സിംഗ്, സുത്തീര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ഐഫോണ്‍ 15 സീരീസ് അവതരിപ്പിച്ചത്. ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2 എന്നിവയും അവതരിപ്പിച്ചു.
ഐഫോണ്‍ 12ന്റെ ഉപഭോക്താക്കള്‍ക്ക് ഫോണിന്റെ അവസ്ഥയ്ക്കനുസരിച്ച് 20,000 മുതല്‍ 25,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും കൂടാതെ അപ്ട്രോണിക്സിന്റെ ഉപഭോക്താക്കള്‍ക്ക് 5,000 രൂപയുടെ അധിക കിഴിവും ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഇഎംഐ സൗകര്യത്തിനു പുറമെ 5,000 രൂപ വരെ തത്ക്ഷണ മുന്‍കൂര്‍ കാഷ് ബാക്കും ലഭിക്കും. അപ്ട്രോണിക്സ് സമീപഭാവിയില്‍ തങ്ങളുടെ സാന്നിധ്യം രാജ്യത്തെ മുഴുവന്‍ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സുത്തീര്‍ സിംഗ് പറഞ്ഞു.