ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് നേട്ടം
Wednesday, May 31, 2023 12:45 AM IST
കൊച്ചി: കിട്ടാക്കടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) മികച്ച പ്രകടനം കാഴ്ചവച്ചു. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ അറ്റ നിഷ്ക്രിയ ആസ്തി (എൻപിഎ) 0.25 ശതമാനമായാണു കുറഞ്ഞത്.
പൊതുമേഖലാ ബാങ്കുകളിൽ രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബിഒഎമിനു പിന്നിൽ. മൂലധന പര്യാപ്തത അനുപാതത്തിൽ മറ്റു പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് ബിഒഎമിന് 18.14 ശതമാനമെന്ന ഏറ്റവും ഉയർന്ന നിരക്കാണുള്ളത്.
ബാങ്കുകളുടെ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം വായ്പാവളർച്ചയുടെ കാര്യത്തിൽ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനം നിലനിർത്തി.